സിൽവർ ലൈൻ പദ്ധതി: പരാതിയുമായി കുടുംബങ്ങൾ പൊലീസ് സ്റ്റേഷനിൽ
text_fieldsതൃക്കരിപ്പൂർ: സിൽവർ ലൈൻ പദ്ധതിക്കെതിരെ പരാതിയുമായി കുടുംബങ്ങൾ പൊലീസ് സ്റ്റേഷനിലെത്തി.
വീട്ടുവളപ്പിലും സ്ഥാപനങ്ങളിലും മുന്നറിയിപ്പോ അനുമതിയോ ഇല്ലാതെ സ്ഥാപിച്ച കുറ്റികൾ നീക്കാൻ നടപടി വേണമെന്ന ആവശ്യവുമായാണ് പ്രദേശത്തെ ആളുകൾ ചന്തേര സ്റ്റേഷനിൽ എത്തിയത്.
കെ റെയിൽ പ്രതിരോധ സമിതി പ്രവർത്തകരുടെ പിന്തുണയോടെയാണ് തൃക്കരിപ്പൂർ മേഖലയിലെ മുഴുവൻ കുടുംബങ്ങളും പരാതികൾ തയാറാക്കി നൽകുന്നത്. പടന്ന പഞ്ചായത്തിലെ ഉദിനൂർ തടിയൻ കൊവ്വൽ മുതൽ തൃക്കരിപ്പൂർ പഞ്ചായത്തിലെ ഒളവറ ഉളിയം വരെയുള്ള 200ൽപരം വരുന്ന വീടുകളും വിദ്യാലയങ്ങളും ആരാധനാലയങ്ങളും വ്യാപാര സ്ഥാപനങ്ങളും കളിസ്ഥലങ്ങളുമാണ് അലൈൻമെൻറിൽ വരുന്നത്.
കെ റെയിലിന്റെ പേരിൽ വീടുകളിൽ കയറി സർവേ നടത്താനുള്ള നീക്കം തടയുവാൻ കഴിഞ്ഞദിവസം തൃക്കരിപ്പൂരിൽ ചേർന്ന കെ റെയിൽ പ്രതിരോധ സമിതി യോഗത്തിൽ തീരുമാനിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.