അത്ലറ്റിക്സിൽ അവസരങ്ങളുമായി സ്പ്രിൻറ്; 25ന് സെലക്ഷൻ ട്രയൽ
text_fieldsതൃക്കരിപ്പൂർ: അത്ലറ്റിക്സിൽ ഇന്ത്യൻ ടീമിൽ കേരളത്തിെൻറ പ്രാതിനിധ്യം വർധിപ്പിക്കുന്നതിന് 'സ്പ്രിന്റ്' പരിശീലന പദ്ധതി ഒരുങ്ങുന്നു. 15 വീതം ആൺ-പെൺ കുട്ടികൾക്ക് അവസരം ലഭിക്കും. ഗ്രാമീണ മേഖലയിലെ മികച്ച കായിക താരങ്ങളെ ചെറിയ പ്രായത്തിൽ തന്നെ കണ്ടെത്തി പരിശീലനം നൽകുന്നതാണ് പരിപാടി.
സർക്കാർ കായിക യുവജനകാര്യ വകുപ്പാണ് അഞ്ച് മുതൽ 12 വരെ പ്രായമുള്ള സ്കൂൾ കുട്ടികളെ തിരഞ്ഞെടുക്കുക. പ്രാഥമികമായി കാസർകോട്, കണ്ണൂർ, പാലക്കാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ആറ് ജില്ലകളിൽ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.
തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് സ്പോർട്സ് കിറ്റ്, വിദഗ്ധ പരിശീലനം എന്നിവ ലഭ്യമാക്കും. ജില്ലയിൽ ഉദിനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളാണ് പരിശീലനകേന്ദ്രം. സെലക്ഷനിൽ സമീപ പ്രദേശത്തെ യു.പി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് പങ്കെടുക്കാം. ഉദിനൂരിലേക്കുള്ള സെലക്ഷൻ ഈ മാസം 25ന് രാവിലെ ഒമ്പത് മുതൽ നടക്കും.
സെലക്ഷൻ ട്രയൽസിൽ 30 മീറ്റർ ഫ്ലയിങ് റൺ, സ്റ്റാൻഡിങ് ജംപ്, ബാക്ക് ത്രോ (മെഡി സി ബാൾ), ഉയരം, തൂക്കം, വയസ്സ് ഇവ പരിശോധിക്കും. ഉപജില്ല , ജില്ല തല കായിക മേഖലയിൽ ലഭിച്ച സർട്ടിഫിക്കറ്റുകളും പരിഗണിക്കും. താൽപര്യമുള്ളവർ sportskeralasprint.in ലിങ്കിൽ രജിസ്റ്റർ ചെയ്യണം. തിരഞ്ഞെടുപ്പ് ദിവസം സെൻററിൽ വെച്ചും രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 9746423119, 9526328865 ബന്ധപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.