സമുദ്രദിനത്തിൽ പ്രതീകാത്മക കടൽഭിത്തി തീർത്തു
text_fieldsതൃക്കരിപ്പൂർ: അവരുടെ തീരം സംരക്ഷിക്കാൻ പ്രതീകാത്മക മതിൽ തീർത്ത് സ്കൂൾ കുട്ടികൾ. മാവിലാകടപ്പുറം ഗവ. എൽ.പി സ്കൂൾ വിദ്യാർഥികളാണ് സമുദ്ര ദിനത്തിൽ തീരം കാക്കാൻ മനുഷ്യമതിൽ തീർത്തത്.
അനിയന്ത്രിതമായ മണലെടുപ്പ് മൂലം മാവിലാകടപ്പുറം പുലിമുട്ട് മുതൽ പന്ത്രണ്ടിൽ വരെയുള്ള കടൽതീരം കടലെടുത്ത് ഇല്ലാതാവുന്ന സാഹചര്യത്തിലാണ് ഈ വിഷയം ജനങ്ങളുടെയും അധികൃതരുടെയും ശ്രദ്ധയിൽപെടുത്തുന്നതിന് പ്രതീകാത്മക കടൽഭിത്തി തീർത്തത്.
തുടർന്ന് കടൽ ഉപജീവന മാർഗമായി സ്വീകരിച്ച മത്സ്യത്തൊഴിലാളികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മത്സ്യബന്ധന വള്ളത്തിന്റെ മാതൃകയിൽ അണിനിരന്നു.
ഹെഡ്മാസ്റ്റർ എ.ജി. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. പി.വി. മനോജ് കുമാർ, ടി.മുഹമ്മദ് റഫീഖ്, എ. സുനിത എന്നിവർ നേതൃത്വം നൽകി.
മലിനമാക്കാൻ അനുവദിക്കില്ല; കൈകോർത്ത് കടലിന്റെ മക്കൾ
തൃക്കരിപ്പൂർ: 'കടൽ മലിനമാകാൻ അനുവദിക്കില്ല' എന്ന സന്ദേശമുയർത്തി ലോക സമുദ്രദിനത്തിൽ എം.എ.യു.പി സ്കൂളിലെ കുട്ടികൾ കൈകോർത്തു. എം.ടി. അബ്ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി കുട്ടികൾ കടൽസംരക്ഷണ പ്രതിജ്ഞ ചെയ്തു. തുടർന്ന് തീരത്തെ മാലിന്യം നീക്കം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.കെ. സത്യൻ, പ്രധാനാധ്യാപകൻ എം. അബ്ദുറസാഖ്, അധ്യാപകരായ വത്സല, പ്രീത, രേണുക, ശോഭന, അനസ്, സി.ആർ.സി കോഓഡിനേറ്റർ പി.കെ. ജുവൈരിയ എന്നിവർ നേതൃത്വം നൽകി.
തീരം ശുചീകരിച്ച് വിദ്യാർഥികൾ
കാസർകോട്: ലോക സമുദ്രദിനത്തിൽ കടല്‍തീരം ശുചീകരിച്ച് കേരള കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥികള്‍. പ്രകൃതി ക്ലബ്, പരിസ്ഥിതി പഠനവകുപ്പ്, നാഷനല്‍ സര്‍വിസ് സ്കീം, ഓഷ്യന്‍ സൊസൈറ്റി ഓഫ് ഇന്ത്യ കൊച്ചിന് ചാപ്റ്റര്‍, നാഷനല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച് എന്നിവയുടെ ആഭിമുഖ്യത്തില്‍ തൃക്കണ്ണാട് കടൽതീരമാണ് ശുചീകരിച്ചത്.
രാവിലെ ഏഴ് മണിയോടെ നൂറിലേറെ വിദ്യാർഥികള്‍ കടല്‍തീരത്തെത്തി. ശേഖരിച്ച മാലിന്യം മെഹ്ബൂബ് ഇക്കോ സൊലൂഷന്‍സ് ഡയറക്ടര്‍ അബ്ദുല്ലയുടെ മേല്‍നോട്ടത്തില്‍ സംസ്കരിച്ചു.വൈസ് ചാന്‍സലര്‍ പ്രഫ. എച്ച്. വെങ്കടേശ്വർലു ഉദ്ഘാടനം ചെയ്തു. ഡീൻ പ്രഫ. മുത്തുകുമാര്‍ മുത്തുച്ചാമി, ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി, ടെക്നിക്കല്‍ ഓഫിസര്‍ ഡോ. സുധീഷ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ഡോ. എസ്. അന്‍ബഴകി എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.