ചെലവ് നാലുലക്ഷം; നടക്കാവ് ആഴ്ചച്ചന്ത കെട്ടിടം ആർക്കും വേണ്ട
text_fieldsതൃക്കരിപ്പൂർ: നാട്ടുനന്മയുടെ വീണ്ടെടുപ്പ് ഉദ്ദേശിച്ച് നടക്കാവിൽ നിർമിച്ച ആഴ്ചച്ചന്ത കെട്ടിടം ഉപയോഗിക്കാൻ ആളില്ല. നാലുലക്ഷം ചെലവിൽ നിർമിച്ച്, രണ്ടു വർഷം മുമ്പ് തുറന്നുകൊടുത്ത കെട്ടിടം വെറുതെയിട്ട് തുറസ്സായ സ്ഥലത്താണ് ഇപ്പോൾ കച്ചവടം. കെട്ടിടത്തിനകത്ത് ഇരുന്നാൽ ആളുകൾക്ക് കാണാൻ സാധിക്കുന്നില്ല എന്നതാണ് കച്ചവടക്കാരുടെ ആവലാതി. പ്രവേശനകവാടം പ്രധാന പാതയിലേക്കല്ലാത്തതും പ്രയാസമാണെന്ന് ഇവർ പറയുന്നു.
വെളിയിലുള്ള കച്ചവടം അകത്ത് ലഭിക്കില്ലെന്നും പരാതിയുണ്ട്.വർഷങ്ങൾക്ക് മുമ്പ് നടക്കാവിൽ ഉണ്ടായിരുന്ന ബുധനാഴ്ച ചന്ത കാലക്രമേണ നിലച്ചുപോയതു മൂന്നുവർഷം മുമ്പാണ് പുനരാരംഭിച്ചത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 3.9 ലക്ഷം രൂപ ചെലവിലാണ് വിപണനകേന്ദ്രം നിർമിച്ചത്. വില്പന നടത്തുന്നവർക്കും ഉപഭോക്താക്കൾക്കും മഴയും വെയിലും കൊള്ളാതെ സുഗമമായി ഇടപാടുകൾ നടത്തുന്നതിനും കച്ചവട വിപുലീകരണത്തിനും സാധ്യമാവും എന്ന പ്രതീക്ഷയിലായിരുന്നു നിർമാണം.
ആറു മാസം കൊണ്ട് ഈ കെട്ടിടം ഉദ്ഘാടനം ചെയ്തതോടെ ജില്ലയില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ നിർമിക്കുന്ന ആദ്യ വിപണനകേന്ദ്രമായി മാറിയതാണ് ഈ കെട്ടിടം. ഗ്രാമീണ വികസനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് ഗ്രാമീണ ഉല്പന്നങ്ങളായ പച്ചക്കറികളും ഉണക്കമത്സ്യവും തുണിത്തരങ്ങളും കുടുംബശ്രീ ഉല്പന്നങ്ങളുമാണ് ചന്തയില്‍ വില്കപ്പെടുന്നത്. കോവിഡ് അടച്ചിടൽ കാലത്തുപോലും ആഴ്ച്ച ചന്ത മുടക്കമില്ലാതെ തുടർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.