വഴിവിളക്കുകൾ കണ്ണടച്ചു, ശരിയാക്കാൻ പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർക്ക് മനസില്ല !
text_fieldsതൃക്കരിപ്പൂർ: പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ കണ്ണടച്ച മിനി, ഹൈമാസ്റ്റ് വിളക്കുകൾ നേരെയാക്കുന്നതിന് പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗത്തിെന്റ എസ്റ്റിമേറ്റ് ലഭിച്ചില്ല. സാങ്കേതികകാരണങ്ങൾ പറഞ്ഞാണ് എസ്റ്റിമേറ്റ് വൈകിപ്പിക്കുന്നത്.
മൂന്നുമാസം മുമ്പ് പഞ്ചായത്ത് കത്ത് നൽകിയതിനെ തുടർന്ന് ഉദ്യോഗസ്ഥർ ഇവിടെയെത്തി വിവരം ശേഖരിച്ചു മടങ്ങിയിരുന്നു. ഏതാനും ദിവങ്ങൾക്കുശേഷം എസ്റ്റിമേറ്റ് തയാറായെങ്കിലും ബന്ധപ്പെട്ട അസി. എക്സിക്യുട്ടീവ് എൻജിനീയർ ഒപ്പുവെക്കാതെ സ്ഥലം മാറ്റം വാങ്ങി പോയി.
എസ്റ്റിമേറ്റ് ലഭിക്കാനായി ബന്ധപ്പെടുമ്പോൾ അടുത്ത ദിവസം എത്തിക്കാം എന്നായിരുന്നു മറുപടി. പുതിയ ഉദ്യോഗസ്ഥൻ വന്നിട്ടും ഫയലിൽ ഒപ്പ് ചാർത്തിയിട്ടില്ല. സെക്ഷൻ ഓഫിസർ സ്ഥലത്തില്ലെന്നാണ് പുതിയ വിശദീകരണം.
അടുത്തദിവസത്തെ 'ഉറപ്പും'അധികൃതർക്ക് ലഭിച്ചിട്ടുണ്ട്. എസ്റ്റിമേറ്റ് ലഭിച്ചാൽ മാത്രമാണ് സർക്കാർ അംഗീകൃത ഏജൻസിയായ 'ക്രൂസിന്' കൈമാറാൻ സാധിക്കുക. പാതയോരങ്ങളിൽ വെളിച്ചമില്ലാതെ ആളുകൾ പ്രയാസപ്പെടുമ്പോഴാണ് ഇ-ഫയലുകൾ ചുവപ്പുനാട എടുത്തണിയുന്നത്.
വിളക്കുകളിൽ പലതും കണ്ണുചിമ്മിയതിനെതുടർന്ന് തൃക്കരിപ്പൂർ പഞ്ചായത്ത് ഉപഭോക്തൃ തർക്കപരിഹാര ഫോറത്തെ സമീപിക്കുകയുണ്ടായി. പരാതി അന്വേഷിക്കാൻ ഫോറം നിയോഗിച്ച കമീഷൻ വിളക്കുകൾ സന്ദർശിച്ചിരുന്നു. മിനി മാസ്റ്റ് വിളക്കുകൾ സ്ഥാപിച്ച കമ്പനിക്കെതിരെ ഈ കേസ് തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.