'ഇതാണ് തോക്ക്, തൊട്ടോളൂ'
text_fieldsതൃക്കരിപ്പൂർ: ലോക്കപ്പും ലാത്തിയും കൈവിലങ്ങും തോക്കും എല്ലാം അവർ നേരിൽ കണ്ടു. ഇളനീർ ജ്യൂസ് നൽകി പൊലീസുകാരുടെ സ്വീകരണം. ദുരന്തമുഖങ്ങളിലെ നേരനുഭവങ്ങൾ പകർന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ... സമഗ്രശിക്ഷ ചെറുവത്തൂർ ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പൊതുയിടങ്ങൾ അടുത്തറിയാനായി സംഘടിപ്പിച്ച പഠനയാത്രയിലായിരുന്നു പൊലീസ്, ഫയർ സ്റ്റേഷനുകളിലെ പുതിയ പാഠങ്ങൾ ഇവർക്ക് ലഭിച്ചത്. ചന്തേര ജനമൈത്രി പൊലീസ് സ്റ്റേഷനിൽനിന്ന് ഇവർ എല്ലാം ചോദിച്ചറിഞ്ഞു.
പിന്നീട് നടക്കാവ് അഗ്നിരക്ഷാസേനയുടെ സ്വീകരണം. ആയിറ്റിയിൽനിന്ന് ജലഗതാഗത വകുപ്പിന്‍റെ ബോട്ടിൽ പയ്യന്നൂർ കവ്വായിയിലേക്കായിരുന്നു അടുത്ത യാത്ര. കവ്വായിയിലെ ചിൽഡ്രൻസ് പാർക്കിലായിരുന്നു സമാപനം. ചന്തേരയിൽ സർക്കിൾ ഇൻസ്പെക്ടർ പി. നാരായണൻ, പി.ആർ.ഒ ടി. തമ്പാൻ, എ.എസ്.ഐ എ.യു. ദിവാകരൻ, ഫയർ സ്റ്റേഷനിൽ സ്റ്റേഷൻ ഓഫിസർ കെ.എം. ശ്രീനാഥൻ, അസി. സ്റ്റേഷൻ ഓഫിസർ എൻ. കുര്യാക്കോസ് എന്നിവർ ക്ലാസെടുത്തു. ആയിറ്റി ബോട്ടുജെട്ടിയിൽ തൃക്കരിപ്പൂർ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ ശംസുദ്ദീൻ ആയിറ്റി യാത്രയിൽ പങ്കുചേർന്നു.
ചെറുവത്തൂർ ബി.പി.സി വി.എസ്. ബിജുരാജ്, അനൂപ് കുമാർ കല്ലത്ത്, പി. വേണുഗോപാലൻ, സി. സനൂപ്, ബി. റോഷ്ണി, അശ്വിൻ ബാലകൃഷ്ണൻ, കെ.പി. ഷാനിബ, എ.കെ. ഷീബ, പി. രജിത, പി.എം. മുംതാസ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.