സമ്പൂർണ ശുചിത്വ പഞ്ചായത്താകാൻ തൃക്കരിപ്പൂർ
text_fieldsതൃക്കരിപ്പൂർ: മാലിന്യമുക്തം നവകേരളം പൂർത്തിയായ ഘട്ടങ്ങൾ അവലോകനം ചെയ്യുന്നതിനും ഇനിയുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും വിപുലമായ യോഗം നടന്നു.
പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ. ബാവ അധ്യക്ഷത വഹിച്ചു. തദ്ദേശ ഭരണം ജില്ല അസി.ഡയറക്ടർ ടി.വി. സുഭാഷ്, കില ഫെസിലിറ്റേറ്റർ എം.കെ. ഹരിദാസ്, നവകേരളം കർമപദ്ധതി റിസോഴ്സ് പേഴ്സൻ പി.വി. ദേവരാജൻ എന്നിവർ നേതൃത്വം നൽകി. ചർച്ചയിൽ സ്ഥിരം സമിതി അധ്യക്ഷരായ എ.കെ. ഹാഷിം, എം. സൗദ, പഞ്ചായത്തംഗം സത്താർ വടക്കുമ്പാട്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എൻ. സുകുമാരൻ, ഹെൽത്ത് ഇൻസ്പക്ടർ എൻ.പി. ലിയാക്കത്തലി, തൊഴിലുറപ്പ് അസി. എൻജിനീയർ ശ്യാമിലി എന്നിവർ സംസാരിച്ചു. ജലബജറ്റിൻ്റെ റിപ്പോർട്ട് പ്രകാശനം ചെയ്തു. പഞ്ചായത്തിലെ മുഴുവൻ വാർഡുകളും ശുചിത്വ വാർഡുകളായി പ്രഖ്യാപിക്കാനുള്ള പ്രവർത്തനങ്ങൾക്ക് യോഗം രൂപം നൽകി.
ആരോഗ്യ ശുചിത്വസമിതികളുടെ യോഗം ഫെബ്രുവരി 15നകം വിളിച്ചു ചേർക്കും. വ്യാപാര സ്ഥാപനങ്ങൾ, പൊതുപരിപാടികൾ, സർക്കാർ ഓഫീസുകൾ, പൊതുയിടങ്ങൾ എന്നിവിടങ്ങളിൽ ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കും. വീടുകളിലും സ്ഥാപനങ്ങളിലും ഖര - ദ്രവ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഉറപ്പുവരുത്തുന്നതിനും മാലിന്യങ്ങൾ തെറ്റായി കൈകാര്യം ചെയ്യുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനും തീരുമാനിച്ചു. പഞ്ചായത്ത് സെക്രട്ടറി പി. അരവിന്ദൻ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.