തൃക്കരിപ്പൂര്‍ സലാം ഹാജി വധം: ഇരട്ട ജീവപര്യന്തം ശരിവെച്ചു
text_fieldsകൊച്ചി: പ്രവാസി വ്യവസായി കാസർകോട് തൃക്കരിപ്പൂര്‍ വെള്ളാപ്പ് എ.ബി. അബ്ദുല്‍ സലാം ഹാജിയെ കൊലപ്പെടുത്തിയ കേസിൽ ഏഴ് പ്രതികളുെടയും ഇരട്ട ജീവപര്യന്തം ശിക്ഷ ഹൈകോടതി ശരിവെച്ചു.
ഇരട്ട ജീവപര്യന്തം തടവും ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ച കാസര്‍കോട് ജില്ല അഡീ. സെഷന്‍സ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് പ്രതികളായ നീലേശ്വരം ആനച്ചാൽ മുഹമ്മദ് നൗഷാദ് (37), തൃശൂര്‍ കീച്ചേരി ചിരാനെല്ലൂർ അഷ്കര്‍ (31), നീലേശ്വരം കോട്ടപ്പുറം മുഹമ്മദ് റമീസ് (28), കീച്ചേരി ചിരാനെല്ലൂർ ഷിഹാബ് (33), കണ്ണൂര്‍ എടചൊവ്വ നിമിത്ത് (43), മലപ്പുറം ചങ്കരംകുളം അമീര്‍ (25), മലപ്പുറം ആലങ്കോട് മാന്തളം ജസീര്‍ (22) എന്നിവർ നൽകിയ ഹരജി ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് എം.ആർ. അനിത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തള്ളി. 2013 ആഗസ്റ്റ് അഞ്ചിന് പുലർച്ച കവർച്ച നടത്താൻ വീട്ടിൽ അതിക്രമിച്ച് കയറിയ സംഘം സലാം ഹാജിയെ കൊലപ്പെടുത്തുകയും മകനെ അവശനിലയിലാക്കുകയും ചെയ്തെന്നാണ് കേസാണ്. മുഖത്ത് ടേപ് വരിഞ്ഞുമുറുക്കിയ നിലയിലായിരുന്നു മൃതദേഹം.
െകാലപാതകത്തിൽ പ്രതികളുടെ പങ്കാളിത്തം ബന്ധപ്പെടുത്തുന്നതിന് അന്വേഷണ ഉദ്യോഗസ്ഥൻ കണ്ടെത്തിയ നേരിട്ടുള്ള തെളിവുകളും സാഹചര്യത്തെളിവുകളും ഫലപ്രദമാംവിധം വിചാരണക്കോടതിയെ ബോധ്യപ്പെടുത്തുന്നതിൽ പ്രോസിക്യൂഷൻ വിജയിച്ചതായി ഹൈകോടതി നിരീക്ഷിച്ചു.
കൊലപാതകം ആസൂത്രിതമാണെന്ന് േഫാൺകാൾ വിശദാംശങ്ങളിൽനിന്ന് വ്യക്തമാണ്. വിചാരണക്കോടതി വിധിയിൽ ഇടപെടേണ്ട ആവശ്യമില്ലെന്ന് വിലയിരുത്തിയ കോടതി ഏഴ് പേരുെടയും ഹരജികൾ തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.