നിയമസഭയിൽ പ്രഖ്യാപിച്ച തൃക്കരിപ്പൂര്‍ സബ് ട്രഷറി ജലരേഖയായി
text_fieldsതൃക്കരിപ്പൂര്‍: നിയമസഭയിൽ പ്രഖ്യാപിച്ച തൃക്കരിപ്പൂർ സബ് ട്രഷറി യാഥാർഥ്യമായില്ല. 2014 ജനുവരിയില്‍ ബജറ്റ് ചര്‍ച്ചക്കിടെ ധനമന്ത്രി കെ.എം. മാണി തൃക്കരിപ്പൂരില്‍ സബ് ട്രഷറി അനുവദിച്ചതായി കെ. കുഞ്ഞിരാമന്‍ എം.എല്‍.എയെയാണ് അറിയിച്ചത്. പിന്നീട് നടപടികള്‍ ഒന്നും ഉണ്ടായില്ല. എന്നാൽ, ഏകാംഗ ട്രഷറി അടച്ചുപൂട്ടുകയും ചെയ്തു.
2004ലാണ് തൃക്കരിപ്പൂര്‍ സബ് ട്രഷറി അനുവദിച്ച് ഉത്തരവായത്. മുഴുവന്‍ സൗകര്യങ്ങളോടുംകൂടിയ കെട്ടിടത്തിന്റെ സമ്മതപത്രം ഉൾപ്പെടെ തൃക്കരിപ്പൂര്‍ പഞ്ചായത്ത് സര്‍ക്കാറിലേക്ക് സമര്‍പ്പിച്ചിട്ടും സബ് ട്രഷറി ഉണ്ടായില്ല. അഞ്ചോളം പഞ്ചായത്തുകളിലെ നൂറുകണക്കിന് ഓഫിസുകള്‍ക്ക് തൃക്കരിപ്പൂരിലെ സബ് ട്രഷറി പ്രയോജനപ്പെടുത്താന്‍ സാധിക്കും. മാസത്തില്‍ ഒന്നോ രണ്ടോ ദിവസം ലഭിച്ചിരുന്ന ഏകാംഗ ട്രഷറിയുടെ സേവനം വിദ്യാര്‍ഥികള്‍ക്ക് ചലാനില്‍ ഫീസ് അടക്കുന്നതിനും നൂറുകണക്കിന് പെന്‍ഷന്‍കാര്‍ക്ക് വേതനം ലഭിക്കുന്നതിനും പ്രയോജനപ്പെട്ടിരുന്നു. പദവി ഉയർത്തിക്കിട്ടുമെന്ന പ്രതീക്ഷകള്‍ക്കിടയിലാണ് ഏകാംഗ ട്രഷറിയും അടച്ചുപൂട്ടിയത്. ധനവകുപ്പിന്റെ 2011 ആഗസ്റ്റ് 24ന് ഇറങ്ങിയ 6538/11 എന്ന ഉത്തരവിലൂടെ 100 സബ് ട്രഷറികള്‍ അനുവദിച്ചപ്പോള്‍ തൃക്കരിപ്പൂരിലേത് ഉൾപ്പെടെ ഏകാംഗ ട്രഷറികള്‍ പൂട്ടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.