ഉടുമ്പുന്തല വഖഫ് ഭൂമി: അന്വേഷണ കമീഷൻ തെളിവെടുപ്പ് നടത്തി
text_fieldsതൃക്കരിപ്പൂർ: ഉടുമ്പുന്തല നാലുപുരപ്പാട് തറവാട് നിലനിന്നിരുന്ന വഖഫ് ഭൂമി സംബന്ധിച്ച് അന്വേഷണ കമീഷൻ തെളിവെടുപ്പിനെത്തി. ഇതു സംബന്ധിച്ച് രൂപവത്കരിച്ച ആക്ഷൻ കമ്മിറ്റി വിവിധ സർക്കാർ വകുപ്പുകളിൽനിന്നും വിവരാവകാശ നിയമപ്രകാരം ശേഖരിച്ച രേഖകൾ ഉൾപ്പെടുത്തി വഖഫ് ൈട്രബ്യൂണലിലും ഹൈകോടതിയിലും കേസ് ഫയൽ ചെയ്തിരുന്നു. അന്യാധീനപ്പെട്ട പ്രസ്തുത ഭൂമിയുടെ വീണ്ടെടുപ്പിനായി നിരവധി ശ്രമങ്ങൾ നടന്നിരുന്നെങ്കിലും ഫലം കാണാത്തതിനാലാണ് ആക്ഷൻ കമ്മിറ്റി മുഖേന പ്രശ്നം കോടതിക്ക് മുമ്പിലെത്തുന്നത്.
നാല് പതിറ്റാണ്ടിലേറെയായി നിലനിൽക്കുന്ന വഖഫ് ഭൂമി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുക, അന്യാധീനപ്പെട്ടുപോയ വഖഫ് ഭൂമി തിരിച്ചുപിടിക്കുക തുടങ്ങിയവയാണ് ആക്ഷൻ കമ്മിറ്റിയുടെ ലക്ഷ്യം. സൗത്ത് തൃക്കരിപ്പൂർ വില്ലേജിലെ ഉടുമ്പുന്തലയുടെ ഹൃദയഭാഗത്തെ അഞ്ച് ഏക്കറിൽ അധികം വരുന്ന ഭൂമി പലതവണ വില്‍പനക്ക് ശ്രമം ഉണ്ടായി. എന്നാൽ, വാങ്ങാന്‍ ആരും തയാറായിരുന്നില്ല. കുട്ടികൾ കളിസ്ഥലമായി ഉപയോഗിച്ചുവരുകയായിരുന്നു.
വഖഫുൽ ഔലാദ് പ്രകാരം മക്കളുടെ പേരില്‍ വഖഫ് ചെയ്യപ്പെട്ട ഭൂമി, അന്യാധീനപ്പെടുന്ന പക്ഷം ഉടുമ്പുന്തല, വൾവക്കാട് മഹല്ല് ജമാഅത്തുകൾക്ക് അവകാശപ്പെട്ടതാണെന്ന് 1966ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട വഖഫ് രേഖയില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍, ദുരൂഹമായ മാര്‍ഗങ്ങളിലൂടെ ഉടമസ്ഥാവകാശം കൈമാറുകയായിരുന്നുവെന്ന് ആക്ഷൻ കമ്മറ്റി ആരോപിക്കുന്നു. ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ച സാഹചര്യത്തിലാണ് ആക്ഷൻ കമ്മിറ്റി കോടതിയെ സമീപിച്ചത്. ഇതിനിടെയാണ് വഖഫ് ൈട്രബ്യൂണല്‍ നിയോഗിച്ച അന്വേഷണ കമീഷനിലെ അഡ്വ. അശോക് കുമാറിെൻറ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം സ്ഥലം സന്ദർശിച്ചത്. ഗ്രാമപഞ്ചായത്തിെൻറ അനുമതിയില്ലാതെ നിർമിക്കുന്ന കെട്ടിടത്തിെൻറ പ്രവൃത്തികൾ നേരിൽ കാണുകയും വിവരം ശേഖരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.