ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് ഒരുമണിക്കൂർ റോഡിൽ
text_fieldsതൃക്കരിപ്പൂർ: നിയന്ത്രണം തെറ്റിയ ബൈക്കിൽനിന്ന് തെറിച്ചുവീണ യുവാവ് ഒരുമണിക്കൂർ നേരം റോഡിൽ കിടന്നിട്ടും ആരും തിരിഞ്ഞുനോക്കിയില്ല.
തൃക്കരിപ്പൂർ ചങ്ങാട്ട് സ്വദേശിയും പിലിക്കോട് പ്രാദേശിക ഗവേഷണ കേന്ദ്രം താൽക്കാലിക അഗ്രികൾചറൽ ഫീൽഡ് ഓഫിസറുമായ കെ.വി. സനാസിനാണ് (30) അപകടത്തെത്തുടർന്ന് റോഡിൽ അബോധാവസ്ഥയിൽ ഒരുമണിക്കൂർ കിടക്കേണ്ടിവന്നത്.
നീലേശ്വരത്തിനടുത്ത പൂവാലകൈയിലെ കർഷകെൻറ കൃഷിയിടം പരിശോധിക്കാനെത്തിയപ്പോഴാണ് ബൈക്ക് അപകടത്തിൽപെട്ടത്. റോഡരികിലെ കുഴിയിലേക്ക് തെറിച്ചുവീണ സനാസിെൻറ ബോധം നശിച്ചു. ഏറെ സമയത്തിനു ശേഷം പതിയെ എഴുന്നേറ്റ് റോഡരികിലെത്തി.
അതുവഴി പോവുകയായിരുന്ന വഴിയാത്രക്കാരോടും വാഹന യാത്രക്കാരോടും അപകടം പറ്റിയതാണെന്നുപറഞ്ഞ് സഹായം അഭ്യർഥിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. അരികിലേക്കുവന്ന ചിലരാകട്ടെ മദ്യപിച്ചുകിടക്കുകയാണെന്നുപറഞ്ഞ് കടന്നുപോവുകയാണ് ഉണ്ടായത്. വിവരമറിഞ്ഞെത്തിയ കാർഷിക ഗവേഷണ കേന്ദ്രത്തിലെ മേലുദ്യോഗസ്ഥരാണ് സനാസിനെ ആശുപത്രിയിൽ എത്തിച്ചത്.
തലക്കും കൈക്കും പരിക്കേറ്റ ഇദ്ദേഹത്തെ പയ്യന്നൂരിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈയെല്ലുകൾ തകർന്ന യുവാവിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.