ശ്രവണശേഷി നഷ്ടമായ അൻവികക്ക് കൈത്താങ്ങേകാം...
text_fieldsഉദുമ: ശ്രവണശേഷി നഷ്ടപ്പെട്ട രണ്ടു വയസ്സുകാരി ഉദാരമതികളുടെ കനിവ് തേടുന്നു. മലാങ്കുന്ന് പട്ടത്താനത്തെ വിപിന്റെയും വിമ്യയുടെയും ഏക മകളായ അൻവികക്ക് ഒരുവർഷം മുമ്പുണ്ടായ പനിയെ തുടർന്നാണ് കേൾവിശക്തി നഷ്ടമായത്. ഉള്ളതെല്ലാം സ്വരൂപിച്ചും കടം വാങ്ങിയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയക്കുശേഷം അൻവിക ഇപ്പോൾ വീട്ടിലാണുള്ളത്.
ഒരു വർഷം നീളുന്ന തുടർചികിത്സയിൽ മകൾക്ക് കേൾവി തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയുണ്ടെങ്കിലും അതിനായുള്ള ഭാരിച്ച തുക കണ്ടെത്താൻ പെയിന്റിങ് തൊഴിലാളിയായ വിപിനും കുടുംബത്തിനുമാവില്ല. അൻവികയുടെ ചികിത്സക്ക് നാട്ടുകാർ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ച് ധനസമാഹരണത്തിന് തുടക്കമിട്ടു. ഇതു സംബന്ധിച്ച് ചേർന്ന യോഗത്തിൽ സി.എച്ച്. നാരായണൻ അധ്യക്ഷത വഹിച്ചു. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി, പി. സുധാകരൻ, മധു മുദിയക്കാൽ, വിനായക പ്രസാദ്, ശംഭു ബേക്കൽ, വി.ആർ. ഗംഗാധരൻ, പുരുഷോത്തമൻ ബേക്കൽ, കെ.വി. ശ്രീധരൻ, ടി.പി. രാജേഷ് എന്നിവർ സംസാരിച്ചു.
തുക കണ്ടെത്താൻ കേരള ബാങ്ക് ഉദുമ ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പർ: 150041202420076. IFSC: IBKL0450TKD. ഗൂഗിൾപേ: 9847917725. അൻവികയുടെ ശ്രവണശേഷി വീണ്ടെടുക്കാൻ ഉദാരമതികൾ സഹായം ലഭ്യമാക്കണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.