അശ്വതിക്ക് ഇനിയും പഠിക്കണം, നൃത്തം ചെയ്യണം; സഹായം പ്രതീക്ഷിച്ച് കുടുംബം
text_fieldsഉദുമ: പ്ലസ്ടുവിന് മികച്ച വിജയം കൈവരിച്ച്, തുടർപഠനത്തിന് ഒരുക്കം പൂർത്തിയാവാനിരിക്കെയാണ് അശ്വതി വാഹനാപകടത്തിൽപെട്ടത്. തലക്ക് ക്ഷതം പറ്റി ഗുരുതരാവസ്ഥയിൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ. ഇതുവരെ ബോധം തിരിച്ചുകിട്ടിയിട്ടില്ല. ചികിത്സക്ക് ലക്ഷങ്ങൾ വേണ്ടിവരും. മരുന്നിനും മറ്റുമായി മൂന്ന് ലക്ഷത്തോളം രൂപ ദിവസം ചെലവാകുന്നുണ്ട്.
മേൽപ്പറമ്പ് നടക്കാവിൽ വാടകവീട്ടിൽ കഴിയുന്ന മൂന്ന് പെൺമക്കളുടെ അച്ഛനായ തെങ്ങുകയറ്റ തൊഴിലാളി, ഭാസ്കരൻ എന്ന കൊട്ടന് അസുഖം മൂലം ജോലി ചെയ്യാനുമാകുന്നില്ല. ഉദാരമതികളുടെ കൈത്താങ്ങ് മാത്രമേ നിവൃത്തിയുള്ളൂ. വ്യക്തികളും സംഘടനകളും ഇതിനകം മൂന്ന് ലക്ഷത്തോളം രൂപ സ്വരൂപിച്ച് അശ്വതിയുടെ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിൽ അയച്ചു കഴിഞ്ഞു.
പൂർവസ്ഥിതി പ്രാപിക്കാൻ ശസ്ത്രക്രിയ വേണമെന്നാണ് ആശുപത്രിയിൽ നിന്നുള്ള നിർദേശം. ചെമ്മനാട് ജമാഅത്ത് ഹയർസെക്കൻഡറി സ്കൂളിൽനിന്ന് ഉയർന്ന മാർക്കോടെ പ്ലസ് ടു പാസായ അശ്വതി നല്ലൊരു നർത്തകിയും സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റിെൻറ വളൻറിയറുമാണ്. തുടർന്ന് പഠിക്കാനും നൃത്തം ചെയ്യാനും അതിയായ മോഹമുള്ള അശ്വതിക്ക് വേണ്ടി ഉദാരമതികളുടെ സഹായത്തിനായി നാട്ടുകാരുടെ നേതൃത്വത്തിൽ ചികിത്സാ സഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്.ബാങ്ക് അക്കൗണ്ട്: ബി. മോനിഷ, അക്കൗണ്ട് നമ്പർ: 40420101055159, കേരള ഗ്രാമീണ ബാങ്ക് ബന്തടുക്ക ശാഖ. IFSC: KLGB0040420. G PAY: 9447264696.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.