കഴിഞ്ഞൂ ബേക്കൽ ഫെസ്റ്റ്; തുടങ്ങീ മാലിന്യ സംസ്കരണം
text_fieldsഉദുമ: ബേക്കൽ ഇന്റർനാഷനൽ ബീച്ച് ഫെസ്റ്റിവൽ നടന്ന ബേക്കൽ ബീച്ച്, പാർക്ക്, സമീപപ്രദേശം എന്നിവിടങ്ങളിൽനിന്ന് മാലിന്യം നീക്കംചെയ്ത് സംസ്കരിക്കാനായി അയച്ചു.
45ഓളം വരുന്ന ഹരിതകർമ സേനയും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന് കീഴിലുള്ള 21 ക്ലീൻ ഡെസ്റ്റിനേഷൻ സ്റ്റാഫും ഗ്രീൻ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് സർവിസസിലെ 22 സ്റ്റാഫും ചേർന്നാണ് ഖരമാലിന്യം ശേഖരിച്ചത്. ഇത്തരത്തിൽ 2700 കിലോഗ്രാം മാലിന്യമാണ് നീക്കംചെയ്തത്. പള്ളിക്കര പഞ്ചായത്തിന് കീഴിൽ വരുന്ന ബ്ലോക്ക് എം.സി.എഫിൽ മാലിന്യം ശേഖരിച്ച് ശാസ്ത്രീയമായി തരംതിരിക്കുന്നതിനും ബണ്ടിൽ ചെയ്യുന്നതിനും ഉപയോഗപ്പെടുത്താൻ ഫെസ്റ്റ് കമ്മിറ്റി ചെയർമാനായ സി.എച്ച്. കുഞ്ഞമ്പു എം.എൽ.എയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടത്തിയത്. മാലിന്യം തരംതിരിച്ച് മഹ്യൂബ വേസ്റ്റ് മാനേജ്മെന്റിന്റെ ഗോഡൗണിലേക്കാണ് കൊണ്ടുപോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.