ഉദുമയിൽ കയര്‍ ഭൂവസ്ത്രം വിരിക്കുന്നു
text_fieldsഉദുമ: ഉദുമ ഗ്രാമപഞ്ചായത്തില്‍ കയര്‍ ഭൂവസ്ത്രം പദ്ധതി പ്രവൃത്തിക്ക് കൊപ്പല്‍ വാര്‍ഡിലെ കൊപ്പല്‍- ഒദോത്ത് വയല്‍ തോടില്‍ തുടക്കമായി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രവൃത്തി നടപ്പാക്കുന്നത്. തോടിന് ഇരുവശത്തുമായി 300 മീറ്റര്‍ നീളത്തിലായി 1740 സ്ക്വയര്‍ഫീറ്റ് കയര്‍ ഭൂവസ്ത്രം ആദ്യഘട്ടത്തില്‍ വെച്ചുപിടിപ്പിക്കും.
90,816 രൂപ ചെലവില്‍ തൊഴിലുറപ്പ് തൊഴിലാളികളെ ഉള്‍പ്പെടുത്തിയാണ് പ്രവൃത്തി നടപ്പാക്കുക. വെള്ളിയാഴ്ച രാവിലെ കൊപ്പലില്‍ നടന്ന പ്രവൃത്തിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി നിര്‍വഹിച്ചു. വാര്‍ഡ് മെംബര്‍ ജലീല്‍ കാപ്പില്‍ അധ്യക്ഷത വഹിച്ചു.
എ.ഇ മോണിക്ക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്പേഴ്സൻ ഗീത കൃഷ്ണന്, ബ്ലോക്ക് പഞ്ചായത്ത് അംഗം പുഷ്പ ശ്രീധരന്, ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്പേഴ്സൻ സൈനബ അബൂബക്കര്‍, പഞ്ചായത്ത് അംഗങ്ങളായ ചന്ദ്രന് നാലാംവാതുക്കല്, ശകുന്തള ഭാസ്കരന്, വിനയന്, ബഷീര്‍ പാക്യര, അശോകന്, ഹാരിസ് അങ്കകളരി, ശൈനി മോള്, സി.ഡി.എസ് ചെയര്പേഴ്സൻ സനുജ, പി.വി. ഭാസ്കരന്, കൊപ്പല്‍ ചന്ദ്രശേഖരന്, പീതാംബരന് കൊപ്പല്‍ എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി വിനോദ് സ്വാഗതവും തൊഴിലുറപ്പ് ഓവര്‍സിയര്‍ വിജിന വിജയന് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.