കബഡി മുൻ താരം അംബുകുട്ടിക്ക് വേണം ഉദാരമനസ്കരുടെ കൈത്താങ്ങ്
text_fieldsഉദുമ: കളിക്കളത്തിലെ മിന്നുംതാരമായിരുന്ന അംബുകുട്ടി (61-അംബൂട്ടി) എന്ന നാട്ടുകാരുടെ കബഡി താരം ജീവൻ നിലനിർത്താൻ ഉദാരമനസ്കരുടെ സഹായഹസ്തം തേടുന്നു.
കൊപ്പൽ റെഡ് വേൾഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കബഡി താരമായിരുന്നു അംബുകുട്ടി. ജീവിതം പച്ചപിടിച്ചുകാണാൻ മറ്റു പലരെയുംപോലെ അംബൂട്ടിയും കണ്ടെത്തിയ വഴി ഗൾഫിലേക്കുള്ള യാത്രയായിരുന്നു. ഏറെ വർഷത്തെ പ്രവാസ ജീവിതത്തിൽ വല്ലതും മിച്ചം വെക്കാമെന്ന കണക്കുകൂട്ടലുകളെല്ലാം തകിടം മറിച്ച് അസുഖം ബാധിച്ച് ചികിത്സക്കായി പ്രവാസ ജീവിതം അവസാനിപ്പിക്കേണ്ടിവന്നു.
വിദഗ്ധ പരിശോധനയിൽ ഹൃദയവാൾവിന് ദ്വാരമുള്ളതായി കണ്ടെത്തി. ഇതിനായുള്ള പ്രാരംഭ ചികിത്സക്കിടെ സ്ട്രോക്ക് വന്നു. തുടർന്ന് ഹൃദയശസ്ത്രക്രിയക്കായി എറണാകുളം അമൃത ഹോസ്പിറ്റലിലേക്ക് റഫർ ചെയ്യുകയായിരുന്നു. 15 ലക്ഷത്തോളം രൂപ ഇതിനായി വേണ്ടിവരും.
ഭാര്യയും വിദ്യാർഥികളായ രണ്ടുകുട്ടികളുമടങ്ങുന്ന നിർധന കുടുംബത്തിന് താങ്ങാവുന്നതിലപ്പുറമാണ് ഭാരിച്ച ഈ ബാധ്യത. ഇപ്പോൾ തന്നെ ഉള്ളതെല്ലാം സ്വരൂപിച്ച് ചികിത്സ തുടങ്ങിയെങ്കിലും ജീവൻ നിലനിർത്താൻ തുടർന്നങ്ങോട്ടുള്ള ചികിത്സക്കായി ഉദാരമനസ്കരുടെ കാരുണ്യഹസ്തത്തിനായി കാത്തിരിക്കുകയാണ് അംബുട്ടിയുടെ കുടുംബം.
സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ, മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ, ജില്ല പഞ്ചായത്ത് അംഗം ഗീത കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം പുഷ്പ ശ്രീധരൻ (രക്ഷാ.), ഉദുമ പഞ്ചായത്ത് പ്രസിഡൻറ് പി. ലക്ഷ്മി (ചെയർപേഴ്സൻ), രമേശൻ കൊപ്പൽ (വർക്കിങ് ചെയർ.), പി.കെ. ജലീൽ (വൈ. ചെയ.) കെ. പീതാംബരൻ (കൺ.), എ.വി. വാമനൻ (ട്രഷ.) എന്നിവരുൾപ്പെട്ട അംബുട്ടി ചികിത്സ സഹായ ജനകീയ കമ്മിറ്റി നാട്ടുകാരുടെയും റെഡ് വേൾഡിെൻറയും ശ്രമഫലമായി രൂപവത്കരിച്ച് ധനസമാഹരണത്തിന് തുടക്കംകുറിച്ചു.
ഫോൺ: 9946721554.
A/C No. 369401000003496
ഇന്ത്യൻ ഓവർസിസ് ബാങ്ക്,
ഉദുമ ബ്രാഞ്ച് IFSC: IOBA0003694.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.