കോട്ടിക്കുളം റെയിൽവേ നടപ്പാലത്തിലെ അറ്റകുറ്റപ്പണി തുടങ്ങി
text_fieldsഉദുമ: കാൽനട യാത്രക്കാർക്ക് അപകട ഭീഷണിയായ കോട്ടിക്കുളം റെയിൽവേ നടപ്പാലത്തിലെ സുരക്ഷ കമ്പിവല പുനഃസ്ഥാപിക്കാനുള്ള ജോലി തുടങ്ങി. നിശ്ചിത സമയപരിധിക്കകം പാലത്തിെന്റ പരിശോധന നടത്തണമെന്നാണ്. നടപ്പാലത്തിൽ സ്ഥാപിച്ച വിവര സൂചനാബോർഡിൽ അടുത്ത പരിശോധന 2023 ഒക്ടോബറിലാണെന്ന് ചേർത്തിട്ടിട്ടുണ്ട്. അതുവരെ കാത്തിരിക്കേണ്ടിവന്നാൽ പഴകി ദ്രവിച്ച് തുരുമ്പിച്ച സുരക്ഷാ ഇരുമ്പുവല അപകട ഭീഷണിയാകുമെന്ന് ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. 2.65 മീറ്റർ വീതിയുള്ള നടപ്പാലത്തിന്റെ നീളം 35 മീറ്ററാണ്. 1.75 മീറ്റർ ഉയരത്തിൽ ഇരുഭാഗങ്ങളിലും പ്രത്യേക ചട്ടക്കൂടുകളിൽ സുരക്ഷാ മുൻകരുതലായി ഇരുമ്പുവല വിളക്കി വെച്ചിട്ടുണ്ട്. അവയിൽ ചിലതാണ് തുരുമ്പെടുത്ത് വെറും ചട്ടക്കൂടുമാത്രമായി അവശേഷിച്ചത്.
നടപ്പാതയുടെ ഓരംചേർന്ന് പോകുന്നവർ, പ്രത്യേകിച്ച് കുട്ടികൾ ഒരോ കാൽവെപ്പും സൂക്ഷിച്ചുവെച്ചില്ലെങ്കിൽ ഈ വിടവിലൂടെ വീഴുന്നത് പാളത്തിലേക്കാകും. ഉയർന്ന പ്രസരണശേഷിയുള്ള വൈദ്യുത കമ്പികൾ തൊട്ടുതാഴേക്കൂടിയാണ് നടപ്പാത കടന്നുപോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.