ശ്രീലാലിനും നിതിനും വേണം സുമനസ്സുകളുടെ കൈത്താങ്ങ്
text_fieldsഉദുമ: കാറിടിച്ച് ഗുരുതരാവസ്ഥയിലുള്ള ശ്രീലാലിനും നിതിനും വേണം സുമനസ്സുകളുടെ കൈത്താങ്ങ്. കട വരാന്തയിലിരിക്കെയാണ് ഒരാഴ്ച മുമ്പ് കാസർകോട് ഭാഗത്തുനിന്നുള്ള കാർ നിയന്ത്രണംവിട്ട് മൂന്നു ചെറുപ്പക്കാരെ ഇടിച്ചിട്ടത്. ഒരാൾ മരിച്ചു.
മറ്റു രണ്ടുപേർ പരിക്കുകളോടെ ചികിത്സയിലാണിപ്പോൾ. അതിൽ ശ്രീലാൽ (15) ഗുരുതരാവസ്ഥയിൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലാണ്. രണ്ട് ഓപറേഷൻ കഴിഞ്ഞു. ഒരു വൃക്ക നഷ്ടപ്പെട്ടിട്ടുണ്ട്. മറ്റേതിന് ഭാഗികമായ തകരാറുമുണ്ട്. എല്ലുകൾക്കും കാര്യമായ ക്ഷതമേറ്റ ശ്രീലാൽ ഇപ്പോഴും അബോധാവസ്ഥയിലാണ്.
ഉദുമ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാംതരം വിദ്യാർഥിയാണ് ശ്രീലാൽ. കൈയെല്ലുകൾ പൊട്ടി, ദേഹത്ത് പരിക്കുകളുമായി കാസർകോട്ട് ചികിത്സയിലുള്ള നിതിൻ (19) പത്താം ക്ലാസ് പൂർത്തിയാക്കിയിട്ടുണ്ട്. സഹായിക്കാൻ സന്മനസ്സുള്ളവരുടെ കാരുണ്യത്തിനായി കാത്തിരിക്കുകയാണ് ഇവരുടെ നിർധന കുടുംബങ്ങൾ. ശ്രീലാലിന്റ മാത്രം ചികിത്സക്ക് 35 ലക്ഷത്തോളം രൂപ വേണ്ടിവരും.
മത്സ്യത്തൊഴിലാളി നിർധന കുടുംബത്തിൽപെടുന്ന ഇവരുടെ കുടുംബാംഗങ്ങൾക്ക് ഇത്രയും ഭാരിച്ച തുക കണ്ടെത്താനാവില്ല. ഇവരുടെ ദുരവസ്ഥ നന്നായി അറിയാവുന്ന കോട്ടിക്കുളം കുറുംബ ഭഗവതി ക്ഷേത്രം സ്ഥാനികരും നാട്ടുകാരും കമ്മിറ്റി രൂപവത്കരിച്ച് ധനസമാഹരണം തുടങ്ങിയിട്ടുണ്ട്. ഭാരവാഹികൾ: വി.ആർ. സുരേന്ദ്രനാഥ് (പ്രസി.), ടി.വി. ഭാർഗവൻ (സെക്ര.), ജി. സന്തോഷ്‌കുമാർ (ട്രഷ.). പാലക്കുന്നിലുള്ള ഫെഡറൽ ബാങ്ക് ഉദുമ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
അക്കൗണ്ട് നമ്പർ-18910100067909.
IFSC - FDRL0001891.
MICR -671049003.
ഗൂഗ്ൾ പേ - 9061225601.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.