കരൾ മാറ്റിവെക്കാൻ അപ്പകുഞ്ഞിക്ക് വേണം കൈത്താങ്ങ്
text_fieldsഉദുമ: കരൾ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ മംഗളൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഉദുമ പടിഞ്ഞാർ കൊപ്പൽ കണ്ടത്തിൽ വളപ്പിലെ അപ്പകുഞ്ഞി(50) യുടെ കരൾ മാറ്റിവെക്കണം. 40 ലക്ഷത്തോളം രൂപ ഇതിനായി വേണ്ടിവരും. കോൺക്രീറ്റ് ജോലിചെയ്ത് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻപോലും നിവൃത്തിയില്ലാത്ത നിർധന കുടുംബത്തിന് ഇതു ചിന്തിക്കാൻപോലും ആവാത്ത തുകയാണ്.
ഉദുമ വനിതബാങ്ക് നടത്തുന്ന കാറ്ററിങ് വിഭാഗത്തിൽ ജോലിചെയ്യുന്ന ഭാര്യയും ഡിഗ്രിക്കും പത്താം ക്ലാസിലും പഠിക്കുന്ന രണ്ടു പെൺകുട്ടികളുമടങ്ങുന്ന കുടുംബത്തിന് ഉദാര മനസ്കരുടെ സഹായമില്ലെങ്കിൽ പിടിച്ചുനിൽക്കാനാവില്ലെന്ന് മനസ്സിലാക്കിയ കൊപ്പൽ റെഡ് വേൾഡ് ക്ലബ് അതിനായി രംഗത്തുവന്നു.ഇതുസംബന്ധിച്ച് ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മിയുടെ അധ്യക്ഷതയിൽ സി. എച്ച്. കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗങ്ങളായ പി.കെ. ജലീൽ, ശകുന്തള ഭാസ്കരൻ, ചന്ദ്രൻ നാലാംവാതുക്കൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.വി. അപ്പു, കെ. സന്തോഷ് കുമാർ, പവിത്രൻ ജന്മകടപ്പുറം, റെഡ് വേൾഡ് ചാരിറ്റി സൊസൈറ്റി ചെയർമാൻ രമേശ്കുമാർ കൊപ്പൽ, കൺവീനർ എം. കെ. നാരായണൻ, ക്ലബ്ബ് സെക്രട്ടറി സച്ചിൻ, ലൈബ്രറി പ്രസിഡന്റ് കമേഷ്, ജിജിത്ത് എന്നിവർ സംസാരിച്ചു.
കമ്മിറ്റി ഭാരവാഹികൾ: സി. എച്ച്. കുഞ്ഞമ്പു എംഎൽഎ, മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഗീതാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം പുഷ്പ ശ്രീധരൻ, കെ. സന്തോഷ്കുമാർ (രക്ഷാധികാരികൾ), പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി (ചെയ.), എം.കെ. നാരായണൻ (കൺ.),കെ.വി. അപ്പു (ഖജാ.). പാലക്കുന്നിലുള്ള കേരള ബാങ്ക് ഉദുമ ബ്രാഞ്ചിൽ അക്കൗണ്ട് തുറന്നിട്ടിട്ടുണ്ട്.
നമ്പർ :150041202420078.
IFSC :IBKL0450TKD.
ഫോൺ :9061377288, 9946825910.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.