കര്‍ഷകന്റെ സ്വര്‍ണചെയിന്‍ കവര്‍ന്ന കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍
text_fieldsഉപ്പള: ചേവാറിലെ കര്‍ഷകന്റെ സ്വര്‍ണചെയിന്‍ കവര്‍ന്ന കേസില്‍ ഒരാളെ കൂടി കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. ബദിയടുക്ക നെല്ലിക്കട്ട സ്വദേശിയും ഇപ്പോള്‍ കര്‍ണാടക ബി.സി റോഡ് ശാന്തി അങ്ങാടിയില്‍ താമസക്കാരനുമായ മുഹമ്മദലി എന്ന അഷറുവിനെയാണ് (33) കുമ്പള എസ്.ഐ ടി.എം. വിപിനും സംഘവും അറസ്റ്റ് ചെയ്തത്.
കേസിലെ മറ്റൊരു പ്രതി നെല്ലിക്കട്ടയിലെ സുഹൈലിനെ ഒരാഴ്ച മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. മാര്‍ച്ച് 17ന് രാവിലെ ആറര മണിയോടെ തോട്ടത്തിലേക്ക് നടന്നുപോവുകയായിരുന്ന ഗോപാലകൃഷ്ണ ഭട്ടിനെ ബൈക്കിലെത്തിയ ഇവര്‍ തടഞ്ഞ് നിര്‍ത്തി കഴുത്തിലുണ്ടായിരുന്ന രണ്ടു പവന് തൂക്കമുള്ള സ്വര്‍ണ ചെയിന്‍ തട്ടിപ്പറിച്ച് രക്ഷപ്പെടുകയായിരുന്നുവെന്നാണ് കേസ്.
ഇവര്‍ സഞ്ചരിച്ച ഭാഗങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് തിരിച്ചറിയാന്‍ സഹായകമായത്. പ്രതി മുഹമ്മദലി താമസിക്കുന്ന കര്‍ണാടകയിലെ വീട്ടുപരിസരത്ത് വെച്ചാണ് പിടിച്ചത്. ഇയാൾക്കെതിരെ നീലേശ്വരം, കാസര്‍കോട്, ആദൂര്‍, ബദിയടുക്ക സ്റ്റേഷന് പരിധികളിലും കര്‍ണാടകയിലുമായി 20ഓളം കേസുകള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.പൊലീസുകാരായ മനു, ഗോകുല്‍, വിനോദ്, സുഭാഷ്, ഗിരീഷ്, കൃഷ്ണപ്രസാദ്, വനിത ഓഫിസര്‍ ഗീത എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.