ഉപ്പളയില്‍ പൊലീസ് സ്‌റ്റേഷന്‍ സ്ഥാപിക്കണം
text_fieldsകാസർകോട്: ഉപ്പളയില്‍ പൊലീസ് സ്‌റ്റേഷന്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.
യാത്രാസൗകര്യം കുറഞ്ഞ പെര്‍ള, കാട്ടുകുക്കെ, മുള്ളേരിയ എന്നിവിടങ്ങളിലേക്ക് കൂടുതല്‍ ബസ് സര്‍വിസ് ആരംഭിക്കണമെന്നും രാത്രി ട്രിപ്പ് മുടക്കുന്ന ബസുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മഞ്ചേശ്വരം പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ അപകടാവസ്ഥയിലുള്ള മച്ചംപാടി അംഗൻവാടി കെട്ടടിടം അടിയന്തരമായി മാറ്റി സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കേരളത്തിന് അനുവദിച്ച എയിംസ് ജില്ലയില്‍ തന്നെ സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഉപ്പളയിലെ താലൂക്ക് ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ എ.കെ.എം അഷറഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഷമീന ടീച്ചര്‍, പഞ്ചായത്ത് പ്രസിഡന്‍റുമാരായ കെ. ജയന്തി, എസ്. ഭാരതി, ജില്ല പഞ്ചായത്ത് അംഗം ജമീല സിദ്ദിഖ്, കണ്‍വീനര്‍ മഞ്ചേശ്വരം തഹസില്‍ദാര്‍ പി.ജെ. ആന്റോ, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ഡി. ബൂവെ, എം. അബ്ബാസ്, രാഘവ ചേരാള്‍, മയമ്മൂദ് കൈക്കമ്പ, മനോജ് കുമാര്‍, അബ്ദുൽ ഹമീദ് കോസ്‌മോസ്, അഹമ്മദ് അലി കുമ്പള, വി.വി രാജന്‍, ലക്ഷ്മണപ്രഭു തുങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.