വട്ടംകറക്കി കവര്‍ച്ചസംഘം
text_fieldsഉപ്പള: കുമ്പള-മഞ്ചേശ്വരം പൊലീസ് സ്റ്റേഷന് പരിധിയില്‍ നാട്ടുകാരെയും പൊലീസിനെയും വട്ടംകറക്കി കവര്‍ച്ചസംഘം. ഒടുവില്‍ ഉപ്പളയിലും മിയാപ്പദവിലും വീടുകള്‍ കുത്തിത്തുറന്ന് ഒമ്പതു പവനും 80,000 രൂപയും കവര്‍ന്നു. ഉപ്പള മജലിലെ മുഹമ്മദ് റഫീഖിന്റെ വാതില്‍ തകര്‍ത്ത് അലമാരകളില്‍ സൂക്ഷിച്ച ഏഴുപവന്‍ ആഭരണങ്ങളും 60,000 രൂപയും കവര്‍ന്നു.
റഫീഖും കുടുംബവും ഗള്‍ഫിലാണ്. ഇന്നലെ ഉച്ചയോടെ അയല്‍വാസികളാണ് റഫീഖിന്റെ വീടിന്റെ വാതില്‍ തകര്‍ത്തനിലയില്‍ കണ്ടത്. മിയാപ്പദവ് ചികുര്‍പാതയിലെ നഫീസയുടെ വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത് രണ്ടുപവനും 20,000 രൂപയും കവര്‍ന്നു. നഫീസയും കുടുംബവും കഴിഞ്ഞദിവസം ബന്ധുവീട്ടില്‍ പോയിരുന്നു. ഇന്നലെ ഉച്ചയോടെ വീട്ടില്‍ എത്തിയപ്പോഴാണ് കവര്‍ച്ചയറിയുന്നത്. കവര്‍ച്ച നടന്ന ഇരുസ്ഥലങ്ങളിലും പൊലീസെത്തി. ശനിയാഴ്ച വിരലടയാളവിദഗ്ധരെത്തി പരിശോധന നടത്തി. ഒരു മാസത്തിനിടെ കുമ്പള, മഞ്ചേശ്വരം പൊലീസ് സ്റ്റേഷന് പരിധികളില്‍ ചെറുതും വലുതുമായ എട്ടോളം കവര്‍ച്ചകളാണ് നടന്നത്. കുമ്പള ശാന്തിപ്പളത്തെ സുബൈറിന്റെ വീട് കുത്തിത്തുറന്ന് ആഭരണങ്ങളും കറന്‍സിയും കവര്‍ന്നതും ആരിക്കാടിയില്‍ കപ്പൽ ജീവനക്കാരനായ അബൂബക്കര്‍ സിദ്ദീഖിന്റെ വീട്ടില്‍നിന്ന് ആഭരണങ്ങളും പണവും ഉപ്പള ഗേറ്റിന് സമീപം ഗള്‍ഫ് വ്യവസായി മുഹമ്മദ് ഹനീഫയുടെ വീടിന്റെ വാതില്‍ തകര്‍ത്ത് 5000 രൂപ കവര്‍ന്നതും കവർച്ചയുടെ തുടർച്ചയാണ്.
കുമ്പള പൊലീസും മഞ്ചേശ്വരം പൊലീസും അന്വേഷണം ഊര്ജിതപ്പെടുത്തുപ്പോള് കവര്‍ച്ചസംഘം നാട്ടുകാര്‍ക്കും പൊലീസിനും ഒരുപോലെ തലവേദനയാകുകയാണ്. പുറത്തുനിന്നുള്ള സംഘമാണോ പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.
വീട് കുത്തിത്തുറന്ന് ബാങ്ക് ലോക്കറിന്റെ താക്കോലും പണവും കവര്‍ന്നു
ഉദുമ: തൃക്കണ്ണാട്ട് വീട് കുത്തിത്തുറന്ന് ബാങ്ക് ലോക്കറിന്റെ താക്കോലും പണവും കവര്‍ന്നു. തൃക്കണ്ണാട് പെട്രോള്‍ പമ്പിന് തെക്കുഭാഗത്തുള്ള ശ്രീവല്ലിയുടെ വീട്ടിലാണ് കവര്‍ച്ച. മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന മോഷ്ടാവ് അലമാരയില്‍ സൂക്ഷിച്ചിരുന്ന ബാങ്ക് ലോക്കറിന്റെ താക്കോലും 5000 രൂപയും കവരുകയായിരുന്നു. ഇതുസംബന്ധിച്ച പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.