ഈസ്റ്റ് എളേരി ജനകീയ വികസന മുന്നണി നിലനിർത്തി
text_fieldsവെള്ളരിക്കുണ്ട്: ജനകീയ വികസന മുന്നണിയുടെ(ഡി.ഡി.എഫ്) കരുത്തിെൻറ മുന്നിൽ വീണ്ടും അടിപതറി യു.ഡി.എഫ്. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിൽ ചരിത്ര വിജയമാണ് ജെയിംസ് പന്തമാക്കലിെൻറ നേതൃത്വത്തിലുള്ള ഡി.ഡി.എഫും എൽ.ഡി.എഫും നേടിയത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധ നേടിയ മലയോര പഞ്ചായത്താണ് ഈസ്റ്റ് എളേരി. കോൺഗ്രസിെൻറയും യു.ഡി.എഫിെൻറയും കോട്ടയായ ഇവിടെ ഡി.ഡി.എഫ് ഇത് രണ്ടാം തവണയാണ് അധികാരത്തിലേക്ക് വരുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പോടെയാണ് യു.ഡി.എഫിെൻറ കൈയിൽ നിന്ന് ഭരണം നഷ്ടപ്പെട്ടത്. ഇക്കഴിഞ്ഞ പഞ്ചായത്ത് വൈ. പ്രസിഡൻറ് ജയിംസ് പന്തമ്മാക്കലിെൻറ നേതൃത്വത്തിലുള്ള യു.ഡി.എഫ് ഭരണസമിതിയാണ് ഇതിനു മുമ്പുള്ള അഞ്ചുവർഷം ഭരണം നടത്തിയത്. ഭരണമാരംഭിച്ച് രണ്ടുവർഷം കഴിഞ്ഞ് ഭരണസമിതിയുമായും പ്രാദേശിക കോൺഗ്രസ് നേതാക്കളുമായും ജില്ല കോൺഗ്രസ് നേതൃത്വവുമായും അഭിപ്രായ വ്യത്യാസം ഉടലെടുക്കുകയായിരുന്നു. സംസ്ഥാന തലത്തിൽ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ വരെ ചർച്ചകൾ നടത്തിയെങ്കിലും ഫലം കണ്ടില്ല.
അതോടനുബന്ധിച്ച് ഭരണസമിതിയെയും ഇതിന് നേതൃത്വം കൊടുത്ത പ്രവർത്തകരെയും പാർട്ടിയിൽ നിന്ന് പുറത്താക്കി< തുടർന്ന് കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ജനാധിപത്യ വികസന മുന്നണി എന്ന പേരിൽ (ഡി.ഡി.എഫ്) സ്ഥാനാർഥികളെ നിർത്തി മത്സരിപ്പിച്ചു. അതിൽ 16ൽ 10സീറ്റ് നേടി.
കോൺഗ്രസിെൻറ തട്ടകമായ ഇവിടെ ഒരു സീറ്റാണ് അവർക്ക് നേടാൻ കഴിഞ്ഞത്. ഇതിെൻറ തുടർച്ചയെന്നോണം ഇപ്രാവശ്യം എൽ.ഡി.എഫുമായും ധാരണയിലെത്തി മത്സരിക്കുകയായിരുന്നു. ദേശീയ നേതാക്കളെ അടക്കം കൊണ്ടുവന്ന പ്രചാരണമായിരുന്നു യു.ഡി.എഫ് നടത്തിയതെങ്കിലും ഫലമുണ്ടായില്ല. ഇപ്പോഴത്തെ കക്ഷിനില ഡി.ഡി.എഫ് ഏഴ്, എൽ.ഡി.എഫ് രണ്ട്, യു.ഡി.എഫ് ഏഴ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.