പാചക വാതക വിതരണത്തിൽ വ്യാപക ക്രമക്കേട്
text_fieldsവെള്ളരികുണ്ട്: പാചക വാതക വിതരണത്തിൽ വ്യാപക ക്രമക്കേട് ഉെണ്ടന പരാതിയെതുടർന്ന് വെള്ളരികുണ്ട് സപ്ലൈ ഓഫിസർ പാചക വാതക വിതരണ ഏജൻസികളിൽ പരിശോധന നടത്തി. വിതരണത്തിലുംരേഖകൾ സൂക്ഷിക്കുന്നതിലും ചട്ടങ്ങൾ പാലിക്കുന്നില്ലെന്നും ഗാർഹിക ഉപഭോക്താക്കളുടെ സിലിണ്ടറുകളുടെ സുരക്ഷ ഏജൻസികൾ ഉറപ്പുവരുത്തുന്നില്ലെന്നും കണ്ടെത്തി.
പാചകവാതക വിതരണ ഏജൻസികളുടെ പ്രവർത്തനം വിലയിരുത്തുന്നതിന്റെ ഭാcഗമായി താലൂക്ക് സപ്ലൈ ഓഫിസർ, അസി. താലൂക്ക് സപ്ലൈ ഓഫിസർ, റേഷനിങ് ഇൻസ്പെക്ടർമാർ എന്നിവർ അടങ്ങുന്ന സ്ക്വാഡ് താലൂക്കിലെ വിവിധ എൽ.പി.ജി ഔട്ട്ലെറ്റുകൾ പരിശോധിച്ചു.
ഒടയംചാലിലെ എച്ച്.പി ഡീലറായ ജെ.എം.ജെ ഗ്യാസ് ഏജൻസി, മാലോത്തെ എച്ച്.പി ഡീലറായ മാതാഗ്യാസ് ഏജൻസിസ് എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. പരിശോധനയിൽ നിലവിൽ പാചക വാതക വിതരണ ഏജൻസികളുടെ പ്രവർത്തനത്തനവുമായി ബന്ധപ്പെട്ട് നിർദേശങ്ങൾ പുറപ്പെടുവിച്ചു.
കലക്ടർ അംഗീകരിച്ച ദൂരത്തിന്റെ അടിസ്ഥാനത്തിലെ ഡെലിവറി നിരക്കുകൾ ഏജൻസി ഓഫിസിൽ ഉപഭോക്താക്കൾ കാണത്തക്ക സ്ഥലത്ത് പ്രദർശിപ്പിക്കുക, ഉപഭോക്താക്കൾക്ക് വ്യക്തമായ ബിൽ നൽകുക, ബില്ലിൽ കാണുന്ന തുക മാത്രം ഈടാക്കുക, ഡോർ ഡെലിവറി പരാതിക്കിടയില്ലാത്ത വിധം നടപ്പിലാക്കുക, ഡെലിവറി വാഹനങ്ങളിൽ അളവു തൂക്ക ഉപകരണങ്ങൾ നിർബന്ധമായും ഉണ്ടായിരിക്കുക, ഉപഭോക്താക്കൾ നേരിട്ടും ഫോണിലൂടെയും അന്വേഷിക്കുന്ന വിവരങ്ങൾക്ക് കൃത്യമായ മറുപടി നൽകുക, റീഫിൽ സിലിണ്ടറുകൾ കാലതാമസം കൂടാതെ നൽകുക എന്നിവ കർശനമായി പാലിക്കാൻ നിർദേശം നൽകി.
ഉപഭോക്താക്കൾ ബില്ലിൽ കാണുന്ന തുകമാത്രമേ നൽകേണ്ടതുള്ളൂവെന്ന് സപ്ലൈ ഓഫിസർ അറിയിച്ചു. ഡെലിവറി ചാർജ് കൂടി അടങ്ങുന്നതാണ് ബിൽ. അഞ്ച് മീറ്റർ. ദൂരം വരെ ഡെലിവറി ചാർജ് സൗജന്യവുമാണ്.
സിലിണ്ടറിന്റെ തൂക്കം നേരിൽ തൂക്കി നോക്കി ബോധ്യപ്പെടാവുന്നതുമാണ്. പരിശോധനയിൽ താലൂക്ക് സപ്ലൈ ഓഫിസർ ടി.സി. സജി വൻ, അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫിസർ ജയൻ എൻ. പണിക്കർ, റേഷനിങ് ഇൻസ്പെക്ടർമാരായ കെ.കെ. രാജീവൻ, ജാൻസ്മി ൻ കെ. ആന്റണി, ജീവനക്കാരനായ മനോജ് കുമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.