‘അഡ്വക്കറ്റ് ഓൺ റെക്കോഡ്’ സംവിധാനത്തിന് സാധ്യത തേടി ഹൈകോടതി
text_fieldsകൊച്ചി: സുപ്രീംകോടതിയിലേതുപോലെ കേരള ഹൈകോടതിയിലും ‘അഡ്വക്കറ്റ് ഓൺ റെക്കോഡ്’ സംവിധാനം നടപ്പാക്കാൻ സാധ്യത തേടുന്നു. ഇക്കാര്യത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് ൈഹകോടതി രജിസ്ട്രാർ ജനറൽ അഭിഭാഷക അസോസിയേഷന് കത്ത് നൽകി.
ഹരജി ഫയൽ ചെയ്യണമെങ്കിൽ അഡ്വക്കറ്റ് ഓൺ റെക്കോഡ് വിഭാഗത്തിൽപെട്ട അഭിഭാഷകർ ഹരജി പരിശോധിച്ച് ഒപ്പിടണമെന്ന സംവിധാനമാണ് നിലവിൽ സുപ്രീംകോടതിയിലുള്ളത്. ഒാരോ വർഷവും നടത്തുന്ന പരീക്ഷ ജയിക്കുന്നവരെയാണ് ഈ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കുന്നത്. 15000ലധികം വരുന്ന സുപ്രീം കോടതി അഭിഭാഷകരിൽ 3000 അഭിഭാഷകർക്കാണ് ഇപ്പോൾ ഈ പദവിയുള്ളത്. ഓൺലൈൻ സംവിധാനം വന്നതോടെ എവിടെനിന്നും ഹരജി ഫയൽ ചെയ്യാം.
ഇതോടെയാണ് ഇക്കാര്യത്തിൽ നിയന്ത്രണം ലക്ഷ്യമിട്ട് കേരള ഹൈകോടതിയും ‘അഡ്വക്കറ്റ് ഓൺ റെക്കോഡ്’ സംവിധാനത്തിെൻറ സാധ്യത തേടുന്നത്. ചീഫ് ജസ്റ്റിസിെൻറ നിർദേശപ്രകാരമാണ് ഇക്കാര്യത്തിൽ രജിസ്ട്രാർ ജനറൽ റിപ്പോർട്ട് തേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.