യുവതി കാറിടിച്ച് മരിച്ച സംഭവം: പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു
text_fieldsആലങ്ങാട്: ആലുവ-പറവൂർ റൂട്ടിൽ മാളികംപീടികയിൽ സ്കൂട്ടർ യാത്രക്കാരിയായ യുവതി കാറിടിച്ച് മരിച്ച സംഭവത്തിൽ സി.പി.എമ്മും പൊലീസും ഒത്തുകളിക്കുകയാെണന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് ആലങ്ങാട് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ആലുവ രാജഗിരി ആശുപത്രി ജീവനക്കാരി വാഹനമിടിച്ച് മരിച്ച സംഭവത്തിൽ വാഹനം ഓടിച്ച പ്രതിക്കെതിരെ നരഹത്യക്ക് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഉപരോധ സമരം നടത്തിയത്.
പറവൂർ പെരുവാരം പുന്നക്കാട്ടിൽ സിേൻറായുടെ ഭാര്യ സുവർണയാണ് (34) തിങ്കളാഴ്ച രാത്രിയാണ് കാറിടിച്ച് മരിച്ചത്. ഇടിച്ച കാർ നിർത്താതെ പോയി. പൊലീസ് സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഇന്നോവ ക്രിസ്റ്റ കാറാണെന്ന് വ്യക്തമായി. തുടർന്ന് ഉടമയെ ചോദ്യം ചെയ്തതിൽനിന്ന് വാഴക്കുളം ബ്ലോക്ക് മുൻ അംഗവും കേരള വ്യാപാരി വ്യവസായി സമിതി ജില്ല സെക്രട്ടറിയുമായ സി.കെ. ജലീലാണ് കാർ ഓടിച്ചിരുന്നതെന്നാണ് കണ്ടെത്തിയതെന്ന് സമരക്കാർ ആരോപിച്ചു.
സി.പി.എം നേതാക്കളുടെ ഇടപെടൽ മൂലം പ്രതിയെ പൊലീസ് സംരക്ഷിക്കുകയാണെന്നാണ് സമരക്കാർ ആരോപിക്കുന്നത്. കാർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ, പ്രതിയെ മൂന്ന് ദിവസം കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
ഉപരോധം കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി എ.എ. അജ്മൽ ഉദ്ഘാടനം ചെയ്തു.എം.പി. റഷീദ് മുഖ്യപ്രഭാഷണം നടത്തി. മനാഫ്മരക്കാർ അധ്യക്ഷത വഹിച്ചു. ആസിഫ് അലി, റഷീദ് കൊടിയൻ, ബിനു അബ്ദുൽ കരിം, സഹീർ, എം.എസ്. ഇസ്മായീൽ, ഫൈസൽ പാലത്ത്, ജിപ്സൺ വടക്കുംചേരി, അഷ്റഫ് അരീക്കോടത്ത്, കെ.കെ. ബിജു, ബദർ, വിശ്വനാഥൻ, നാദിർഷ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.