ആലുവ നഗരസഭ: ജീവനക്കാര്‍ക്ക് ക്രിസ്മസിന് ശമ്പളമില്ല
text_fieldsആലുവ: നഗരസഭ ജീവനക്കാർക്ക് ഇക്കുറി പട്ടിണി ക്രിസ്മസ്. ശമ്പളം ലഭിക്കാതായതാണ് ഇവരെ ദുരിതത്തിലാക്കിയത്. കേക്ക് വാങ്ങാൻപോലും കഴിയാത്ത അവസ്ഥയിലാണ് തങ്ങളെന്ന് ജീവനക്കാർ പറയുന്നു. നവംബറിലെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമാണ് ഇതുവരെ ലഭിക്കാത്തത്. ഏതാനും ദിവസംകൂടി കഴിഞ്ഞാല്‍ ഡിസംബര്‍ കഴിയും. രണ്ടുമാസത്തെ ശമ്പളം ഒരുമിച്ച് നല്‍കേണ്ടിവരും. ഒരുമിച്ച് ശമ്പളം കൊടുക്കാന്‍ കഴിയുന്ന വിധത്തിെല സാമ്പത്തികഭദ്രത നഗരസഭക്കില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്.
ശമ്പളവും പെന്‍ഷനുമായി പ്രതിമാസം 70 ലക്ഷം കണ്ടെത്തേണ്ടതായിട്ടുണ്ട്. എന്നാല്‍, പത്ത് ലക്ഷത്തോളം മാത്രമാണ് നഗരസഭ അക്കൗണ്ടില്‍ ബാക്കിയുള്ളത്. 61 ഓഫിസ് ജീവനക്കാരും 90 കണ്ടിൻജന്‍സി ജീവനക്കാരും ദിവസവേതനക്കാരുമുണ്ട്. സെക്രട്ടറിക്കും ചീഫ് എൻജിനീയര്‍ക്കും സംസ്ഥാന സര്‍ക്കാറാണ് ശമ്പളം നല്‍കുന്നത്. ബാക്കിയുള്ളവരുടെ ശമ്പളത്തുക നഗരസഭ നേരിട്ട് കണ്ടെത്തണം.
ഒക്ടോബറിൽ ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് ഈടാക്കിയ ധനകാര്യ സ്ഥാപനങ്ങളിലേക്കുള്ള വായ്പ തുക ഇതുവരെ അടച്ചിട്ടില്ല. ഇതിെൻറ പിഴപ്പലിശക്കുള്ള തുക ജീവനക്കാര്‍തന്നെ കണ്ടെത്തേണ്ടിവരും. ഫെബ്രുവരിയില്‍ നടത്തിയ ശിവരാത്രിയുടെ സ്‌പെഷല്‍ ഡ്യൂട്ടി അലവന്‍സും കൊടുത്തിട്ടില്ല. ഈ വര്‍ഷം ലഭിക്കേണ്ട ഏണ്‍ ലീവ് സറണ്ടര്‍, യൂനിഫോം അലവന്‍സ്, തെരഞ്ഞെടുപ്പ് ഡ്യൂട്ടി െറമൂണറേഷന്‍ എന്നിവയും കൊടുക്കേണ്ടതുണ്ട്. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ സമയബന്ധിതമായി കൊടുക്കാത്തതുമൂലം വിരമിച്ചവർ കോടതിയെ സമീപിച്ചിരിക്കുകയാണ്. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകണമെന്നാവശ്യപ്പെട്ട് ജീവനക്കാർ നഗരസഭക്ക് മുന്നിൽ സമരം നടത്തി. കെ.എം.സി.എസ്.യു യൂനിറ്റ് സെക്രട്ടറി പി.വി. കൃഷ്‌ണേന്ദു, കെ.എം.സി.ഡബ്യു.എഫ് യൂനിറ്റ് സെക്രട്ടറി എം. സുബ്രഹ്മണ്യന്‍ എന്നിവർ നേതൃത്വം നൽകി.
ഓണത്തിനും പട്ടിണി
ആലുവ: നഗരസഭ ജീവനക്കാർ ഓണത്തിനും പട്ടിണിയിലായിരുന്നു. ശമ്പളം ഓണത്തിനും മുടങ്ങിയതാണ് പ്രതിസന്ധിയായത്. 2020 ജനുവരി മുതല്‍ ശമ്പളവും പെന്‍ഷനും മുടങ്ങുന്നത് പതിവാണ്.
നേരത്തേ ശമ്പളം പൂര്‍ണമായി മുടങ്ങിയതിനെത്തുടര്‍ന്ന് ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളില്‍ ശമ്പള വിതരണത്തിന് ശുചിത്വമിഷന്‍ ഫണ്ട് വകമാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നിട്ടുപോലും തുടര്‍മാസങ്ങളില്‍ കൃത്യസമയത്ത് ശമ്പളം വിതരണം ചെയ്യാന്‍ നഗരസഭക്ക് കഴിഞ്ഞില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.