'കിളിക്കൂടിൽ' ഒരിക്കൽകൂടി ചേക്കേറാൻ മൂന്ന് പതിറ്റാണ്ട് മുമ്പത്തെ സാഹിത്യ വിദ്യാർഥികൾ
text_fieldsആലുവ: ശതാബ്ദിയിലെത്തിയ ആലുവ യു.സി കോളജിലെ പഴയ 'കിളിക്കൂടിൽ' ഒരിക്കൽകൂടി ചേക്കേറാൻ കൊതിച്ച് മൂന്ന് പതിറ്റാണ്ട് മുമ്പത്തെ സാഹിത്യ വിദ്യാർഥികൾ. 1987-90 വർഷം മലയാള ബിരുദ വിദ്യാർഥികളായിരുന്നവർ ചേർന്നാണ് കിളിക്കൂടെന്ന പേരിൽ 31വർഷത്തിനുശേഷം കൂട്ടായ്മയൊരുക്കിയത്.
മരത്തടിയിൽ തീർത്ത കോണിയടക്കമുള്ള അന്നത്തെ കുടുസ്സായ ക്ലാസ് മുറി കിളിക്കൂടുപോലെയായിരുന്നു. അതുകൊണ്ടാണ് കൂട്ടായ്മക്ക് കിളിക്കൂടെന്ന പേര് നൽകിയത്. കിളിക്കൂടെന്ന് പേരുള്ള ക്ലാസ് മുറി ഇപ്പോൾ പുരാവസ്തുവകുപ്പിെൻറ സംരക്ഷിത സ്മാരകമാണ്. എട്ട് ആൺകുട്ടികളും 32 പെൺകുട്ടികളുമാണ് ക്ലാസിലുണ്ടായിരുന്നത്.
ഇവരിൽ ഒരാൾ മരിച്ചു. 28 പേരാണ് വാട്സ്ആപ് കൂട്ടായ്മയിലുള്ളത്. ബാക്കിയുള്ളവരെ കണ്ടെത്താൻ ശ്രമം തുടരുന്നതായി അന്നത്തെ മലയാള സാഹിത്യസമാജം സെക്രട്ടറിയും ഗ്രൂപ് അഡ്മിനുമായ ബേബി കരുവേലിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.