ശ്രീനാരായണഗുരു സ്ഥാപിച്ച സംസ്‌കൃത പാഠശാല കെട്ടിടം പൊളിക്കൽ വിവാദത്തിൽ
text_fieldsആലുവ: ശ്രീനാരായണഗുരു സ്ഥാപിച്ച സംസ്‌കൃത പാഠശാല കെട്ടിടം പൊളിക്കണമെന്ന നിർേദശം വിവാദത്തിൽ.
ആലുവ എസ്.എൻ.ഡി.പി സ്കൂളിൽ പണികഴിപ്പിച്ച പുതിയ കെട്ടിടത്തിന് കംപ്ലീഷൻ സർട്ടിഫിക്കറ്റ് തരണമെങ്കിൽ സ്കൂളിെൻറ ഭാഗമായ പഴയ കെട്ടിടം പൊളിച്ചുകളയണമെന്ന് നഗരസഭയിലെ ഓവർസിയർമാർ വാശിപിടിക്കുകയാണെന്നാണ് ആക്ഷേപം. ചരിത്രപ്രസിദ്ധമായ സർവമത സമ്മേളനത്തിെൻറ സ്മരണകളുള്ള ഹാളാണിത്. 1924ലെ സർവമത സമ്മേളനത്തിെൻറ സ്വാഗതസംഘം ഓഫിസായി പ്രവർത്തിച്ച കെട്ടിടമാണിത്. ശ്രീനാരായണഗുരു ഉൾപ്പെട്ട സമ്മേളനത്തിെൻറ ഫോട്ടോ എടുത്തത് ഈ ഹാളിനുമുന്നിലാണ്. ഗുരു ആലുവയിൽ െവച്ച് എടുത്ത അവശേഷിക്കുന്ന ഏക ഫോട്ടോയും ഇവിടെവച്ചുള്ളതാണ്. രവീന്ദ്രനാഥ ടാഗോറിന് സ്വീകരണം നൽകിയതും സഹോദരൻ അയ്യപ്പെൻറ നേതൃത്വത്തിൽ സഹോദര സമ്മേളനം നടന്നതും ഇവിടെയാണ്.
വെയിൽസ് രാജകുമാരനിൽനിന്ന് പട്ടും വളയും ലഭിച്ച കുമാരനാശാന് സ്വീകരണം നൽകിയതും ഈ ഹാളിൽ െവച്ചായിരുന്നു. ഈ ഹാളിെൻറ ഭാഗമായ മാളികയിലിരുന്നാണ് 1924വരെ ഗുരു ആലുവയിൽ വരുമ്പോൾ പകൽ സമയം െചലവഴിച്ചത്. 1912 മുതൽ 24വരെ ഗുരു തെൻറ കൃതികൾ എഴുതിയതും മാളികയിലിരുന്നാണ്. കുമാരനാശാെൻറ 'കരുണ', 'ദുരവസ്ഥ' മുതലായ കാവ്യങ്ങൾ എഴുതിയതും ഇവിടെ ഇരുന്നാണ്.
ചരിത്രത്തിെൻറ നേർശേഷിപ്പുകളാണ് ചരിത്രം പഠിക്കാത്ത മുനിസിപ്പൽ ഉേദ്യാഗസ്ഥരുടെ പിടിവാശികൊണ്ട് തകർന്നുവീഴാൻ പോകുന്നത്. ഇത്തരം നീക്കം നടത്തുന്ന നഗരസഭ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് നഗരസഭ പ്രതിപക്ഷ നേതാവും സി.പി.എം ആലുവ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ രാജീവ് സക്കറിയ ആവശ്യപ്പെട്ടു. നീക്കത്തിൽനിന്ന് നഗരസഭ പിന്മാറിയിെല്ലങ്കിൽ ബഹുജനങ്ങളെ അണിനിരത്തി സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.