കാറിൽ എം.ഡി.എം.എ കടത്തിയ ദമ്പതികളും യുവാവും പിടിയിൽ
text_fieldsആലുവ: കാറിൽ കടത്തിയ മാരക ഇനത്തിൽപെട്ട എം.ഡി.എം.എ മയക്കുമരുന്ന് എക്സൈസ് പിടികൂടി. മയക്കുമരുന്ന് കടത്തിയ യുവതിയടക്കം മൂന്നുപേർ പിടിയിൽ. എക്സൈസ് ഡെപ്യൂട്ടി കമീഷണർ ടി.എ. അശോക് കുമാറിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ ആലുവയിൽ നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.
ആമ്പല്ലൂരിൽ വാടകക്ക് താമസിക്കുന്ന കോട്ടയം മുണ്ടക്കയം കൊല്ലംപറമ്പിൽ പ്രണവ് പൈലി (23), ഇയാളുടെ ഭാര്യ പാലക്കാട് കഞ്ചിക്കോട് ഐ.ടി.ഐ ഹിൽവ്യു നഗറിൽ താമസിക്കുന്ന കസ്തൂരി മണി (27), ഇടുക്കി നെടുങ്കണ്ടം ആശാരിക്കണ്ടം കൊച്ചുകരോട്ട് വീട്ടിൽ മാർവിൻ ജോസഫ് (23) എന്നിവരാണ് 20 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്. തൃശൂർ പൂങ്കുന്നത്ത് സാമൂഹ്യ ക്ഷേമവകുപ്പ് ഓഫീസിൽ ക്ലർക്കാണ് പിടിയിലായ മാർവിൻ ജോസഫ്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ആഡംബര വാഹനവും കസ്റ്റഡിയിൽ എടുത്തു.
ലക്ഷങ്ങൾ വിലമതിക്കുന്നതും ഉപയോഗിച്ചാൽ ദീർഘനേരം ലഹരി കിട്ടുന്നതുമായ മാരക മയക്കുമരുന്നാണ് എം.ഡി.എം.എ. 10ഗ്രാം വരെ കൈവശം െവക്കുന്നതുപോലും 20 വർഷംവരെ കഠിനതടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഇവർ മുമ്പും പല പ്രാവശ്യം എം.ഡി.എം.എ കടത്തിയതായി എക്സൈസ് അധികൃതർ പറഞ്ഞു. ബംഗളൂരുവിൽനിന്ന് വാങ്ങുന്ന എം.ഡി.എം.എ കേരളത്തിൽ വൻ വിലയ്ക്കാണ് ഇവർ വിൽപന നടത്തുന്നത്. അങ്കമാലി, കാലടി കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വിൽക്കുന്നതെന്ന് പ്രതികൾ എക്സൈസിനോട് പറഞ്ഞു.
എറണാകുളം അസി. എക്സൈസ് കമീഷണർ ടി.എസ്. ശശികുമാറിെൻറ നിർദേശാനുസരണം ആലുവ എക്സൈസ് സി.ഐ ജി. കൃഷ്ണകുമാറിെൻറ നേതൃത്വത്തിൽ പ്രിവൻറിവ് ഓഫിസർ അനിൽകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ എം.എം. അരുൺകുമാർ, പി.എസ്. ബസന്ത്കുമാർ, സജോ വർഗീസ്, അഖിൽ, ചന്തുലാൽ, പ്രദീപ് കുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.