കോവിഡ് മാനദണ്ഡ ലംഘനം; ചെങ്ങമനാട്ട് സ്ഥാപനങ്ങളിൽ പരിശോധന
text_fieldsചെങ്ങമനാട്: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന കച്ചവടസ്ഥാപനങ്ങള്‍ക്കും മറ്റും എതിരെ സെക്ടറല്‍ മജിസ്ട്രേറ്റ് (സ്പെഷല്‍ എക്സി. മജിസ്ട്രേറ്റ് ) വി. സന്തോഷിെൻറ നേതൃത്വത്തില്‍ ചെങ്ങമനാട് പരിശോധന ഊര്‍ജിതമാക്കി. ചെങ്ങമനാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 350ഓളം കേസുകളെടുത്തു. 200 മുതല്‍ 1000 രൂപവരെയാണ് പിഴ ഈടാക്കുന്നത്. കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും ലംഘിച്ച ചില സ്ഥാപനങ്ങള്‍ പൂട്ടാൻ നോട്ടീസ് നല്കി.
ചെങ്ങമനാട് പഞ്ചായത്തില്‍ നാലു ദിവസമായി പരിശോധന ഊര്‍ജിതമാണ്. ചെങ്ങമനാട് പൊലീസ് സ്റ്റേഷന് പരിധിയിലെ ചെങ്ങമനാട് ജങ്ഷന്, പലപ്രശ്ശേരി, പുതുവാശ്ശേരി, കോട്ടായി, പറമ്പയം തുടങ്ങിയ പ്രദേശങ്ങളിലെയും നെടുമ്പാശ്ശേരി സ്റ്റേഷന് പരിധിയിലെ നെടുവന്നൂര്‍, കപ്രശ്ശേരി, ദേശം, അത്താണി തുടങ്ങിയ പ്രദേശങ്ങളിലെയും കച്ചവട, വ്യാപാര സ്ഥാപനങ്ങള്‍, വ്യക്തികള്‍, ആരാധനാലയങ്ങള്‍, കെണ്ടയ്ൻമെൻറ് സോണുകളില്‍ അടക്കമാണ് പരിശോധന നടത്തിയത്.
പൂര്‍ണമായ വിവരങ്ങളടങ്ങിയ രജിസ്റ്റര്‍ സൂക്ഷിക്കാതിരിക്കല്‍, മാസ്ക് ധരിക്കാതിരിക്കല്‍, സാനിറ്റൈസര്‍ ഏര്‍പ്പെടുത്താതിരിക്കല്‍, അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ കൂടിനില്ക്കല് തുടങ്ങിയ ലംഘനങ്ങള്‍ക്കാണ് പ്രധാനമായും പിഴയും മറ്റു നടപടിയും സ്വീകരിക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളിൽ പരിശോധന ഊര്‍ജിതമാക്കുമെന്നും സെക്ടറല്‍ മജിസ്ട്രേറ്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.