പത്തോളം കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു
text_fieldsആലുവ: നാല് വർഷത്തിനുള്ളിൽ കുറുപ്പംപടി, കോതമംഗലം, അങ്കമാലി പൊലീസ് സ്റ്റേഷനുകളിൽ പത്തോളം കേസുകളിൽ പ്രതിയായ വേങ്ങൂർ അരുവപ്പാറ മാലിക്കുടിയിൽ വീട്ടിൽ ബേസിലിനെ (25) കാപ്പ ചുമത്തി ജയിലിലടച്ചു. കൊലപാതകം, കൊലപാതക ശ്രമം, ദേഹോപദ്രവം, ആയുധം കൈവശം വയ്ക്കൽ, അന്യായമായി സംഘം ചേരൽ തുടങ്ങിയ കേസുകളിലെ പ്രതിയാണ് ഇയാൾ.
ഓപറേഷൻ ഡാർക്ക് ഹണ്ടിെൻറ ഭാഗമായി റൂറൽ ജില്ല പൊലീസ് മേധാവി കെ. കാർത്തിക് തയാറാക്കിയ റിപ്പോർട്ടിെൻറഅടിസ്ഥാനത്തിലാണ് നടപടി. 2017ൽ കുറുപ്പംപടിയിൽ സുനിൽ എന്നയാളെ കൊലപ്പെടുത്തിയ കേസിലും, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലും പ്രതിയാണ്.
കുറുപ്പംപടി സ്റ്റേഷൻ പരിധിയിൽ സ്ഥിരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന അമൽ, ലിയോ, ലാലു എന്നിവരെ അടുത്തയിടെ കാപ്പ ചുമത്തി ജയിലിൽ അടച്ചിരുന്നു. ഡാർക്ക് ഹണ്ടിെൻറ ഭാഗമായി ഇതുവരെ 21 പേരെ കാപ്പ ചുമത്തി ജയിലിൽ അടച്ചെന്നും, 23 പേരെ നാടുകടത്തിയിട്ടുണ്ടെന്നും എസ്.പി കെ. കാർത്തിക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.