100 കുട്ടികളിൽ ഒരാൾക്കുള്ള രോഗം; ദിവസം നാലുതവണ വരെ ഇൻസുലിൻ; കരുണതേടി മൂന്നുവയസ്സുകാരൻ
text_fieldsആലുവ: ടൈപ് വൺ ഡയബറ്റിസ് മെലിറ്റസ് ബാധിച്ച മൂന്നുവയസ്സുകാരെൻറ തുടർ ചികിത്സക്ക് സുമനസ്സുകളുടെ സഹായം തേടുന്നു. ആലുവ അശോകപുരം മനക്കപ്പടി പുന്നക്കൽ വീട്ടിൽ ഷിനോയുടെ മകൻ ഷാരോണാണ് രോഗത്താൽ ബുദ്ധിമുട്ടുന്നത്. 100 കുട്ടികളിൽ ഒരാൾക്ക് ഉണ്ടാകുന്ന പ്രമേഹമാണ് ഷാരോണിനെന്ന് ഡോക്ടർമാർ പറയുന്നു.
ചികിത്സയുടെ ഭാഗമായി ആജീവനാന്തം ഇൻസുലിൻ എടുക്കണം.
ചിലപ്പോൾ ദിവസം നാലുതവണ വരെ ഇൻസുലിൻ എടുക്കേണ്ടിവരും. ഒരുമാസം ഇൻസുലിൻ ഉൾപ്പെടെയുള്ള ചികിത്സക്ക് 6000 രൂപ വേണ്ടിവരുന്നുണ്ട്. സ്വകാര്യ സ്ഥാപനത്തിൽ കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന പിതാവ് ഷിനോക്ക് ചികിത്സ ചെലവ് താങ്ങാവുന്നതിലും അപ്പുറമാണ്.
കുട്ടിയുടെ തുടർചികിത്സക്ക് വാർഡ് അംഗം അലീഷ ലിനീഷിെൻറ നേതൃത്വത്തിൽ ചികിത്സ സഹായ സമിതിയുണ്ടാക്കിയിട്ടുണ്ട്. യൂണിയൻ ബാങ്ക് ആലുവ എടത്തല ബ്രാഞ്ചിലെ അക്കൗണ്ട് നമ്പർ: 608002010001384, ഐ.എഫ്.എസ്.സി: UBIN 0560804. ഫോൺ: 9074262880, 9846359788 (വാർഡ് അംഗം).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.