മയക്കുമരുന്ന് പിടികൂടിയ സംഭവം: മാർവിന് വിനയായത് സഹപാഠിയോടുള്ള സൗഹൃദം
text_fieldsആലുവ: എം.ഡി.എം.എ മയക്കുമരുന്നുമായി പിടിയിലായവരിൽ മാർവിൻ ജോസഫിന് വിനയായത് സ്കൂൾ പഠനകാലത്തെ സഹപാഠിയോടുള്ള സൗഹൃദം. നെടുങ്കണ്ടം വി.വി.എച്ച്.എസ് സ്കൂളിൽ പഠിക്കുമ്പോഴാണ് കേസിൽ മുഖ്യപ്രതിയായ പ്രണവ് പൈലിയുമായി മാർവിന് സൗഹൃദമുണ്ടാകുന്നത്.
2015ൽ ദേശീയ ഗെയിംസിൽ ജൂഡോയിൽ മാർവിൻ ജോസഫ് വെങ്കല മെഡൽ നേടിയിട്ടുണ്ട്. സ്പോർട്സ് േക്വാട്ടയിലാണ് സർക്കാർ ജോലി ലഭിച്ചത്. പഠനശേഷവും പ്രണവുമായി സൗഹൃദം തുടർന്നു.
മൂന്നുവർഷം മുമ്പാണ് മാർവിന് സാമൂഹിക ക്ഷേമവകുപ്പിൽ ക്ലർക്കായി ജോലി കിട്ടിയത്. ഈ സമയത്ത് പ്രണവ് മൂന്നാറിൽ പുനർജനി ആയുർവേദ ചികിത്സകേന്ദ്രത്തിൽ നഴ്സായിരുന്നു. ഇവിടെ െവച്ചാണ് സഹപ്രവർത്തക കസ്തൂരി മണിയുമായി പ്രണവ് പ്രണയത്തിലായത്. തെന്നക്കാൾ കൂടുതൽ പ്രായമുള്ള യുവതിയായിട്ടും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിച്ചശേഷം ആമ്പല്ലൂരിലെ കൃഷിത്തോട്ടത്തിലെ ജീവനക്കാരനായി. പ്രണവും കസ്തൂരിയും അവിടെതന്നെയാണ് താമസിച്ചിരുന്നത്. ആമ്പല്ലൂരിൽ താമസിച്ചപ്പോൾ പഴയ സഹപാഠി മാർവിൻ തൃശൂരിൽ ജോലി ചെയ്യുന്നത് സൗഹൃദം കൂടുതൽ ഊഷ്മമാകാൻ വഴിയൊരുക്കി. വേഗത്തിൽ പണം സമ്പാദിച്ച് ആഡംബര ജീവിതം നയിക്കുകയായിരുന്നു മൂവരുടെയും ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.