റെയിൽവേ സ്റ്റേഷൻ മേഖലയിൽ പൊടിശല്യം രൂക്ഷം
text_fieldsആലുവ: സിമൻറ് ഗുഡ്സ് ഷെഡ് പ്രവർത്തനക്ഷമമായതോടെ ആലുവ റെയിൽവേ സ്റ്റേഷൻ മേഖലയിൽ പൊടിശല്യം രൂക്ഷമായി. ഗുഡ്സ് ട്രെയിനിൽനിന്ന് സിമൻറ് ഇറക്കുമ്പോഴാണ് പൊടിശല്യം. റെയിൽവേ സ്റ്റേഷനിൽ എത്തുന്ന യാത്രക്കാരും മുകളിലെ നടപ്പാലം വഴി നടന്നു പോകുന്നവരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. പരിസരവാസികൾക്കും പൊടിശല്യമുണ്ട്.
ഗുഡ്സ് ഷെഡിൽ സിമൻറ് ഇറക്കുന്നതും ലോറികളിൽ കൊണ്ടുപോകുന്നതും വർഷങ്ങളായി സ്റ്റേഷനിലും പരിസരങ്ങളിലും പൊടിശല്യത്തിന് ഇടയാക്കുന്നുണ്ട്. ഇതിനെതിരെ പല പരാതികളും നൽകപ്പെട്ടെങ്കിലും അധികൃതർ ഗൗനിച്ചിട്ടില്ല. സമീപത്തെ സിവിൽ സ്റ്റേഷനിലെ ഓഫിസുകൾ, എക്സൈസ് ഓഫിസുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവക്കും ഗുഡ്സ് ഷെഡ് തലവേദനയാണ്.
ഇതിനെതിരെ മനുഷ്യവകാശ കമീഷന് മുന്നിൽ നേരത്തേ തന്നെ പരാതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് കമീഷന് റെയിൽവേ അധികൃതർ നൽകിയ മറുപടിയിൽ തെറ്റായ വിവരങ്ങളാണുള്ളതെന്ന് ആക്ഷേപമുണ്ട്. ഘട്ടം ഘട്ടമായി ഇറക്കണമെന്ന നിർദേശവും കളമശ്ശേരിക്ക് മാറ്റണമെന്ന നിർദേശവും വിവിധ സംഘടനകൾ നൽകിയ പരാതിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.