പി.വി.സി പൈപ്പിൽ തീർത്ത സാനിറ്റൈസർ മെഷീനുമായി അഞ്ചാം ക്ലാസുകാരൻ
text_fieldsആലുവ: സാനിറ്റൈസർ മെഷീൻ നിർമിക്കാൻ കുറച്ചു പി.വി.സി പൈപ്പുകൾ മതി വസീം ജാഫറിന്. കാക്കനാട് രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസുകാരനായ 11 വയസ്സുള്ള വസീം ജാഫറാണ് ചെലവ് കുറഞ്ഞ സാനിറ്റൈസർ മെഷീൻ തയാറാക്കി ശ്രദ്ധേയനായത്. നിമിഷനേരം മതി പി.വി.സി പൈപ്പുകൾ വസീമിെൻറ കൈയിലൂടെ സാനിറ്റൈസർ മെഷീനായി മാറാൻ.
ആലുവ തോട്ടുമുഖം പഴങ്ങാടി ജാഫറിെൻറയും നിഷുവിെൻറയും മകനാണ്. സാനിറ്റൈസർ മെഷീനുകളുടെ വിവിധ മോഡലുകൾ ഉണ്ടാക്കിയിട്ടുണ്ട്. ലോക്ഡൗൺ കാലത്ത് ക്രിയാത്മകമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിലാണ് എം ഫോർ ടെക് എന്ന ചാനലിൽനിന്ന് സാനിറ്റൈസർ മെഷീനുകളുടെ നിർമാണം പഠിച്ചത്.
ആദ്യമുണ്ടാക്കിയത് പിതാവ് തെൻറ ജോലി സ്ഥലത്തേക്ക് കൊണ്ടുപോയി. പിന്നീട് വീട്ടിലേക്കും ബന്ധുക്കളുടെ വീടുകളിലേക്കുമായി നാലെണ്ണം കൂടി ഉണ്ടാക്കി. ഇതിന് ശേഷം മുട്ട വിരിയിക്കുന്നതിനുള്ള ഇൻക്യുബേറ്റർ നിർമിച്ചു. ഇതിൽ പരീക്ഷണാടിസ്ഥാനത്തിൽ വച്ച ഏഴ് മുട്ടകളിൽ മൂന്നെണ്ണം വിരിഞ്ഞു. ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീനുകളുണ്ടാക്കാനുള്ള തയാറെടുപ്പിലാണ് വസീം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.