ഇവിടെയുണ്ട് ഗാന്ധിജി നട്ട മാവ്
text_fieldsആലുവ: സ്വാതന്ത്ര്യപോരാട്ടങ്ങൾക്ക് എന്നും വളക്കൂറുള്ള മണ്ണായിരുന്നു ആലുവ. ദേശീയ പ്രക്ഷോഭം രാജ്യത്തെമ്പാടും ഉയരുന്ന സമയത്ത് വൈക്കം സത്യഗ്രഹത്തോടനുബന്ധിച്ച് മഹാത്മാ ഗാന്ധി 1925 മാർച്ച് 18ന് ആലുവയിൽ എത്തി. പര്യടനത്തിനിടെ വിദ്യാർഥികളുടെ അഭ്യർഥന മാനിച്ച് യു.സി കോളജും അദ്ദേഹം സന്ദർശിച്ചു.
ഗാന്ധിജിയുടെ പ്രസംഗം കെ. രാമചന്ദ്രൻ നായരാണ് പരിഭാഷപ്പെടുത്തിയത്. കോളജ് സന്ദർശിക്കാൻ കഴിഞ്ഞതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ''മഹാകവി രവീന്ദ്രനാഥ ടാഗോറിെൻറ സന്ദർശനം ഈ കോളജിലെ വിദ്യാർഥികൾക്ക് കവിതയിൽ താൽപര്യം വർധിപ്പിച്ചു കാണുമെന്നാണ് കരുതുന്നത്. ജീവിതത്തിലെ കവിത അധ്വാനത്തിലാണ്''-ഗാന്ധിജി പറഞ്ഞു.
കോളജിലെ സന്ദർശന ഡയറിയിൽ അദ്ദേഹം ഇങ്ങനെ കുറിച്ചു: 'ഡിലൈറ്റ് വിത്ത് ഐഡിയൽ സിേറ്റ്വഷൻ'. സന്ദർശനത്തിെൻറ ഓർമക്ക് ഗാന്ധിജി നട്ട മാവ് ഇന്നും കോളജ് മുറ്റത്ത് തലയുയർത്തി നിൽക്കുന്നു.
ദേശീയത ആവേശമാക്കിയ കുറെ ചെറുപ്പക്കാര്‍ ചേർന്ന് 1938ൽ ആലുവയില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് രൂപവത്കരിച്ചു.
ഇടപ്പള്ളി സ്വദേശി എ.വി. ജോസഫായിരുന്നു നേതൃത്വം. ചൊവ്വരയിലാണ് പലപ്പോഴും യോഗം ചേര്‍ന്നിരുന്നത്. ചിലപ്പോള്‍ യോഗത്തിനുശേഷം പതാകയേന്തി മുദ്രാവാക്യം വിളിച്ച് പെരുമ്പാവൂരിലേക്ക് പോകും.
സര് സി.പിയുടെ രഹസ്യ പൊലീസില്‍നിന്ന് ഒഴിഞ്ഞുമാറി കൊച്ചി രാജ്യത്തിെൻറ ഭാഗമായ ഇടപ്പള്ളിയിലും എറണാകുളം ദര്‍ബാര്‍ ഹാളിന് എതിര്‍വശത്തെ സ്റ്റേറ്റ് കോണ്‍ഗ്രസ് ഓഫിസിലുമായിരുന്നു പ്രവർത്തനം.
തിരുവിതാംകൂറില്‍ ആദ്യമായി വിദ്യാര്‍ഥികളുടെ ക്ലാസ് ബഹിഷ്കരണസമരം നടന്നത് ആലുവ സെൻറ് മേരീസ് സ്കൂളിലാണ്. 1946ല്‍ കൊല്‍ക്കത്തയില്‍ പൊലീസ് വെടിവെപ്പില്‍ നാല് കോളജ് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. അടുത്ത ദിവസം യു.സി കോളജ് വിദ്യാര്‍ഥികളും ക്ലാസ് ബഹിഷ്കരിച്ചു.
തുടർന്നും നിരവധി സമരങ്ങളില്‍ വിദ്യാര്‍ഥികള്‍ പങ്കാളികളായി. പലപ്പോഴും അധ്യാപകരുടെ പിന്തുണയും ഇതിനുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.