ഗുണ്ടത്തലവൻ പെരുമ്പാവൂർ അനസിനെതിരെ വീണ്ടും കാപ്പ ചുമത്തി
text_fieldsആലുവ: നിരവധി കേസുകളിലെ പ്രതിയായ ഗുണ്ടത്തലവൻ വെങ്ങോല നെടുന്തോട് പുത്തൻപുര വീട്ടിൽ (പാലക്കൽ) അൻസീർ എന്ന അനസിനെ (പെരുമ്പാവൂർ അനസ് -36) വീണ്ടും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. പറവൂർ കവലയിലെ ലോഡ്ജിൽ ഇബ്രാഹീം എന്നയാളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും നോർത്ത് പറവൂരിൽ ഹാരിഷ് മുഹമ്മദ് എന്നയാൾ ആത്മഹത്യ ചെയ്ത കേസിലും ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞുവരവെയാണ് അറസ്റ്റ്. 2019ൽ ഇയാൾക്കെതിരെ കാപ്പ ചുമത്തി ജയിലിലടച്ചിരുന്നു. ജയിൽ മോചിതനായ അനസ് തുടർന്നും കേസുകളിൽ പ്രതിയായതിനെത്തുടർന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക് ഇയാൾക്കെതിരെ ഗുണ്ട നിയമപ്രകാരം നടപടി സ്വീകരിക്കുകയായിരുന്നു. വിവിധ പൊലീസ് സ്റ്റേഷനുകളിൽ അനസിനെതിരെ നിരവധി കേസുകളുണ്ട്.
പെരുമ്പാവൂരിൽ അനധികൃതമായി ആയുധം കൈവശംെവച്ച കേസിൽ 2019 ജൂലൈ മുതൽ മൂന്നുമാസവും ആദ്യ കാപ്പ ചുമത്തിയ കേസിൽ 2019 ആഗസ്റ്റ് 26 മുതൽ നാലുമാസത്തോളവും ജയിലിൽ കഴിഞ്ഞിട്ടുണ്ട്. ആലുവ പറവൂർ കവലയിലെ ലോഡ്ജിൽ നടന്ന വധശ്രമ കേസിൽ 2020 േമയ് 10 മുതൽ കാക്കനാട് സബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കൂടാതെ, പറവൂരിൽ ആത്മഹത്യപ്രേരണക്കുറ്റവുമായി ബന്ധപ്പെട്ടും ജുഡീഷ്യൽ കസ്റ്റഡിൽ കഴിയുകയാണ്.
കശ്മീർ റിക്രൂട്ട്മെൻറ് കേസിൽ രണ്ടുവർഷം ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്. അനസിെൻറ കൂട്ടാളികൾക്കെതിരെയും കാപ്പ പ്രകാരം നടപടി ആരംഭിച്ചിട്ടുണ്ട്.
ഓപറേഷന് ഡാർക്ക് ഹണ്ട് പ്രകാരം റൂറൽ ജില്ലയിൽ ഗുണ്ടകൾക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.