പൂർവ്വ വിദ്യാർഥിനിയുടെ പീഡനാരോപണം ; യു.സി കോളജ് അധ്യാപകനെ വകുപ്പ് അധ്യക്ഷ സ്‌ഥാനത്തു നിന്ന് ഒഴിവാക്കി അന്വേഷണം
text_fieldsആലുവ: യു.സി കോളജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിക്കെതിരെ പൂർവ്വ വിദ്യാർഥിനി നൽകിയ പരാതിയിൽ അധ്യാപകനെ വകുപ്പധ്യക്ഷ സ്‌ഥാനത്തു നിന്നും മറ്റു ചുമതലകളിൽ നിന്നും അന്വേഷണ വിധേയമായി ഒഴിവാക്കാൻ കോളജ് മാനേജ്മെൻറ് തീരുമാനമെടുത്തു.
അധ്യാപകനെതിരായ പീഡനാരോപണം സാമൂഹികമാധ്യമത്തിലൂടെയാണ് വിദ്യാർഥിനി ആദ്യം അറിയിച്ചത്. പിന്നീട് ഇതു സംബന്ധിച്ച് ഇ-മെയിലിലൂടെ പരാതി നൽകി. കോളജിലെ ആഭ്യന്തര പരാതി പരിഹാര സമിതിക്ക് കൈമാറിയ പാതീയിൽ അന്വേഷണം നടന്നു വരികയാണ്. റിപ്പോർട്ട് ലഭിക്കുന്നതിനനുസരിച്ച് ഇക്കാര്യത്തിൽ നിഷ്‌പക്ഷവും നിയമാനുസൃതവുമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രിൻസിപ്പൽ ഡോ.ഡേവിഡ് സാജ് മാത്യു അറിയിച്ചു.
സുപ്രീം കാടതി നിർദ്ദേശ പ്രകാരം കേന്ദ്ര സർക്കാർ നിയമ നിർമ്മാണം നടത്തി യു.ജി.സി നിർദ്ദേശാനുസരണം തൊഴിലിടങ്ങളിലും വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലും ഉണ്ടാകുന്ന ലൈംഗീക പീഡനത്തെപ്പറ്റി അന്വേഷിക്കുന്നത്തിനായുള്ള സമിതി 2011 മുതൽ കോളജിൽ പ്രവർത്തിച്ച വന്നുണ്ട്.
എതു സമയത്തും നിർഭയമായി വിദ്യാർഥികൾക്ക് ഈ സമിതി മുമ്പാകെ പരാതി നൽകാൻ അവസരമുണ്ട്. ഇതു സംബന്ധിച്ച് പ്രത്യക ബോധവത്കരണം വിദ്യാർഥികൾക്കും ജീവനക്കാർക്കും നൽകാനും കോളജ് മാനേജ്മെൻറ് തീരുമാനമെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.