കനത്ത മഴയും ലോക്ഡൗണും; നടുവൊടിഞ്ഞ് കര്‍ഷകര്‍
text_fieldsആലുവ: കോവിഡിെൻറ ഭാഗമായി ഒരുമാസം കണ്ടെയ്ന്‍മെൻറ് സോണായിരുന്ന ഉളിയന്നൂരിലെ കര്‍ഷകര്‍ക്ക് ഇരട്ടിദുരിതം സമ്മാനിച്ച് കനത്ത മഴയും വെള്ളക്കെട്ടും. ഏത്തവാഴയും ചീരയും കപ്പയുമെല്ലാം ധാരാളമായി കൃഷിചെയ്യുന്ന പ്രദേശമാണ് ഉളിയന്നൂർ.
ലോക്ഡൗണിൽ ഉൽപന്നങ്ങള് യഥാസമയം വിറ്റഴിക്കാന്‍ പറ്റാതിരുന്നതിനു പിന്നാലെ കാറ്റും മഴയും കനത്ത നഷ്ടം വരുത്തിെവക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. സൊസൈറ്റികളില്‍നിന്നും ബാങ്കുകളില്‍നിന്നും വായ്പയെടുത്തും സ്വര്‍ണം പണയംവെച്ചുമാണ് പലരും കൃഷിയിറക്കിയിരിക്കുന്നത്. കഴിഞ്ഞതവണ കാലവര്‍ഷം കനത്തെങ്കിലും ഇത്തവണത്തെപ്പോലെ നഷ്ടം ഉണ്ടായിട്ടില്ല. മഴയോടൊപ്പം വീശിയടിച്ച കാറ്റ് കര്‍ഷകരുടെ പ്രതീക്ഷകള്‍ തെറ്റിച്ചു. കനത്ത നഷ്ടം സഹിച്ചാണ് ഇപ്രാവശ്യത്തെ വിളകള്‍ കുറച്ചെങ്കിലും വിറ്റിരുന്നത്.
നാട്ടില്തന്നെയുള്ളവര്ക്ക് പലപ്പോഴായി വീടുകളില്‍ എത്തിച്ചുനല്‍കിയാണ് ചിലര്‍ കാര്‍ഷിക ഉൽപന്നങ്ങള് കുറച്ചെങ്കിലും ചീഞ്ഞുപോകാതെ നോക്കിയത്. പലര്‍ക്കും വാഴകൃഷിയുടെ പാട്ടക്കാശ് പോലും നല്കാന് ഇത്തവണ സാധിക്കില്ല. ആലുവ മാർക്കറ്റാണ് പ്രധാന വിപണി. ഇത് അടഞ്ഞുകിടക്കുന്നതും ദുരിതമായി. മറ്റ് പ്രദേശങ്ങളിലേക്ക് കൊണ്ടുപോകാനും കഴിഞ്ഞില്ല. ഇത്തരത്തിൽ പാകമായ വിളകളെല്ലാം കൃഷിയിടങ്ങളിൽതന്നെ കിടക്കുന്ന സാഹചര്യത്തിലാണ് മഴ കനത്തത്. ഇതോടെ കൃഷിയിടങ്ങൾ പലതും വെള്ളക്കെട്ടിലായി. ഇത് വിളകൾ ചീഞ്ഞുപോകുന്നതിന് ഇടയാക്കും. കാറ്റിൽ പലരുടെയും വാഴകൃഷി നശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.