വേറിട്ട അധ്യാപനരീതികളിലൂടെ ശ്രദ്ധേയനായി 'കല്ലേരി മാഷ്'
text_fieldsആലുവ: വേറിട്ട അധ്യാപനരീതികളിലൂടെ ജില്ലയിലെ അധ്യാപകർക്കിടയിൽ ശ്രദ്ധേയനായി മാറുകയാണ് കല്ലേരി മാഷ് എന്ന ശശിധരൻ കല്ലേരി. അധ്യാപനത്തിനൊപ്പം അധ്യാപകസംഘടന പ്രവർത്തനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായ അദ്ദേഹം അധ്യാപനജീവിതത്തിൽ 17 വർഷം പൂർത്തീകരിക്കുകയാണ്. 2003 ൽ ഫാക്ട് ഈസ്റ്റൺ സ്കൂളിൽ ജോലിയിൽ പ്രവേശിച്ചു.
വിദ്യാഭ്യാസമേഖലക്ക് ധാരാളം മാതൃകപരമായ പ്രവർത്തനങ്ങൾ കാഴ്ചെവച്ചിട്ടുണ്ട്. മലയാള ഭാഷ പഠനത്തിൽ െമാഡ്യൂൾ ഉണ്ടാക്കി സഹപ്രവർത്തകരുടെ സഹായത്തോടെ വിദ്യാലയത്തിൽ അക്ഷരം അറിയാത്ത മുഴുവൻ കുട്ടികളെയും വായിക്കാനും എഴുതാനും പഠിപ്പിച്ച് തെൻറ തനത് പ്രവർത്തനം തുടങ്ങിെവച്ചു.
പിന്നീട് മൂന്നാം ക്ലാസിലെ കുട്ടികളും മാഷും കൂടെ 'കൂടു തേടുന്നവർ' തിരക്കഥ തയാറാക്കുകയും അത് ഏലൂർ മുനിസിപ്പാലിറ്റിയുടെ സാമ്പത്തിക സഹായത്തോടെ സിനിമയാക്കുകയും ചെയ്തു. 'രണ്ടപ്പം' ടെലിഫിലിമും 'അറ്റ് ഹോം' ടെലിഫിലിമും ചെയ്തു. ഇപ്പോൾ കുട്ടികൾക്ക് പഠനാവശ്യത്തിന് 25 ലധികം വിഡിയോകൾ ചെയ്ത് യൂട്യൂബിൽ ഇട്ടുകൊണ്ട് ഓൺലൈൻ പഠന മേഖലയിലും സജീവമാണ്. കോവിഡ് ലോക്ഡൗൺകാലത്ത് രണ്ട്, മൂന്ന്, നാല് ക്ലാസുകളിലെ കുട്ടികൾക്ക് 15ലധികം വർക്ക് ബുക്കുകൾ തയാറാക്കിയിരുന്നു. വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ജില്ല കോഓഡിനേറ്ററായി അഞ്ചുവർഷം പ്രവർത്തിച്ചു. ജീവകാരുണ്യ സംഘടനയായ മുപ്പത്തടം സമന്വയ സർഗവേദിയുടെ സെക്രട്ടറിയായിരുന്നു.
സംഘടനയിലെ അംഗങ്ങളെ െവച്ച് ഗാനമേള നടത്തി ഹൃദയശസ്ത്രക്രിയകൾക്കും മറ്റുരോഗങ്ങൾക്കും ചികിത്സസഹായം നൽകുന്നതിലും അദ്ദേഹം മാതൃകകാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.