Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightവ്യ​ത്യ​സ്ത...

വ്യ​ത്യ​സ്ത പ്ര​ചാ​ര​ണ​വു​മാ​യി എ​ൽ.​ഡി.​എ​ഫ്

text_fields
bookmark_border
വ്യ​ത്യ​സ്ത പ്ര​ചാ​ര​ണ​വു​മാ​യി എ​ൽ.​ഡി.​എ​ഫ്
cancel

ആ​ലു​വ: 'ഇ​ല​ക്​​ഷ​ൻ സ​ഞ്ചാ​രം 2020' എ​ന്ന പേ​രി​ൽ വ്യ​ത്യ​സ്ത പ്ര​ചാ​ര​ണ​വു​മാ​യി എ​ൽ.​ഡി.​എ​ഫ്. ജി​ല്ല പ​ഞ്ചാ​യ​ത്ത് എ​ട​ത്ത​ല ഡി​വി​ഷ​നി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ലാ​ണ് ഡി​ജി​റ്റ​ൽ സാ​ധ്യ​ത​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി വ്യ​ത്യ​സ്ത​മാ​യ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത്. ഡി​വി​ഷ​നി​ലെ തേ​വ​യ്ക്ക​ൽ സ്കൂ​ളി​ൽ 2010 ൽ ​വ​ന്ന യു.​ഡി.​എ​ഫ് അം​ഗ​വും പി​ന്നീ​ട് വ​ന്ന എ​ൽ.​ഡി.​എ​ഫ് അം​ഗ​വും ന​ട​ത്തി​യ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​തി​പാ​ദി​ക്കു​ന്ന വി​ഡി​യോ പ്ര​ദ​ർ​ശ​ന​മാ​ണ് വ്യ​ത്യ​സ്ത​മാ​യ രീ​തി​യി​ൽ ഡി​വി​ഷ​ൻ പ​രി​ധി​യി​ൽ സ​ഞ്ച​രി​ച്ച് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്.

യു.​ഡി.​എ​ഫ് സ്‌​ഥാ​നാ​ർ​ഥി പ്ര​ച​ര​ണ​ത്തി​ൻ​റെ ഭാ​ഗ​മാ​യി പു​റ​ത്തി​റ​ക്കി​യ അ​ഭ്യ​ർ​ഥ​ന​യി​ലെ അ​വ​കാ​ശ​വാ​ദ​ങ്ങ​ളു​ടെ ചു​വ​ടു​പി​ടി​ച്ചാ​ണ് വി​ഡി​യോ പ്ര​ചാ​ര​ണം.

2010 - 15 കാ​ല​ത്ത് ഡി​വി​ഷ​നി​ലെ ജ​ന​പ്ര​തി​നി​ധി​യാ​യി​രു​ന്ന യു.​ഡി.​എ​ലെ സാ​ജി​ത സി​ദ്ദീ​ഖാ​ണ് ഇ​ക്കു​റി വീ​ണ്ടും യു.​ഡി.​എ​ഫ് സ്‌​ഥാ​നാ​ർ​ഥി. മു​മ്പ്​ ഡി​വി​ഷ​ൻ പ്ര​തി​നി​ധി​യാ​യി​രു​ന്ന കാ​ല​ത്ത് എ​ട​ത്ത​ല പ​ഞ്ചാ​യ​ത്തി​ലെ തേ​വ​യ്ക്ക​ൽ സ്കൂ​ളി​ല​ട​ക്കം മൂ​ന്ന് സ്കൂ​ളി​ലും കെ​ട്ടി​ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു​വെ​ന്ന അ​ഭ്യ​ർ​ഥ​ന​യി​ലെ അ​വ​കാ​ശ​വാ​ദം അ​ടി​സ്‌​ഥാ​ന ര​ഹി​ത​മാ​ണെ​ന്നാ​ണ് ഇ​ട​തു​പ​ക്ഷ​ത്തി​ൻ​റെ ആ​ക്ഷേ​പം.

അ​ഭ്യ​ർ​ഥ​ന പു​റ​ത്തി​റ​ങ്ങി​യ​തോ​ടെ സ്‌​ഥാ​നാ​ർ​ഥി മു​മ്പ്​ ജി​ല്ല മെം​ബ​ർ ആ​യി​രു​ന്ന കാ​ല​ത്ത് നി​ർ​മി​ച്ച കെ​ട്ടി​ടം അ​ന്വേ​ഷി​ച്ചു​ള്ള ഫേ​സ്ബു​ക്ക് പോ​സ്‌​റ്റ് വ​ന്ന​ത്രെ. ഇ​തി​െൻറ ചു​വ​ടു​പി​ടി​ച്ച് തേ​വ​യ്ക്ക​ൽ സ്കൂ​ളി​ൽ അ​ഞ്ച് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ്​ ന​ട​ത്തി​യ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​ഴി​മ​തി​യു​ണ്ടെ​ന്ന് ഇ​ട​തു​പ​ക്ഷം ആ​രോ​പി​ക്കു​ക​യും ചെ​യ്തു. ഇ​ത് അം​ഗീ​ക​രി​ക്കാ​തെ യു. ​ഡി. എ​ഫ് പ്ര​വ​ർ​ത്ത​ക​ർ തെ​ളി​വു​ണ്ടോ എ​ന്ന ചോ​ദ്യ​വു​മാ​യി വ​ന്ന​പ്പോ​ഴാ​ണ് അ​തി​ന് മ​റു​പ​ടി​യു​മാ​യി എ​ൽ.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ തെ​ളി​വു​മാ​യി പ​ര്യ​ട​നം ന​ട​ത്തു​ന്ന​ത്. ഡി​വി​ഷ​നി​ൽ ക​ഴി​ഞ്ഞ ത​വ​ണ എ​ൽ.​ഡി.​എ​ഫി​െൻറ മെം​ബ​ർ ഒ​രു കോ​ടി അ​ഞ്ചു ല​ക്ഷം രൂ​പ മു​ട​ക്കി നി​ർ​മി​ച്ച മൂ​ന്നു​നി​ല ഹൈ - ​ടെ​ക് സ്കൂ​ൾ കെ​ട്ടി​ട​വും പ്ര​ദ​ർ​ശ​ന വി​ഡി​യോ​യി​ൽ അ​വ​ലോ​ക​നം ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. 'സ​ഞ്ചാ​രം' പ​രി​പാ​ടി​യു​ടെ സ്വ​ഭാ​വം നി​ല​നി​ർ​ത്തു​ന്ന ദൃ​ശ്യ​പ്ര​ദ​ർ​ശ​ന​മാ​ണ് വി​വി​ധ ക​വ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തു​ന്ന​ത്.

ചൂ​ർ​ണി​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ​നി​ന്ന് ആ​രം​ഭി​ച്ച 'ഇ​ല​ക്​​ഷ​ൻ സ​ഞ്ചാ​രം 2020' കു​ന്ന​ത്തേ​രി ക​വ​ല​യി​ൽ സി.​പി.​എം ആ​ലു​വ ഏ​രി​യ സെ​ക്ര​ട്ട​റി എ.​പി. ഉ​ദ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​പി.​ഐ ജി​ല്ല എ​ക്‌​സി​ക്യൂ​ട്ടി​വ് അം​ഗം പി.​ന​വ​കു​മാ​ര​ൻ, ജി​ല്ല ക​മ്മി​റ്റി അം​ഗ​വും ജി​ല്ല പ​ഞ്ചാ​യ​ത്ത് എ​ട​ത്ത​ല ഡി​വി​ഷ​ൻ അം​ഗ​വു​മാ​യി​രു​ന്ന അ​സ്‌​ല​ഫ് പാ​റേ​ക്കാ​ട​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. .​എ​ഫ് എ​ട​ത്ത​ല ലോ​ക്ക​ൽ ക​മ്മി​റ്റി​യാ​ണ് വി​ഡി​യോ ത​യാ​റാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat election 2020
News Summary - LDF campaign in local body elections
Next Story