മിന്നലിൽ വീടിന് നാശനഷ്ടം
text_fieldsമിന്നലിനെത്തുടർന്ന് പ്ലാക്കൽ അഷ്റഫിെൻറ വീടിെൻറ ഭിത്തി തകർന്നനിലയിൽ
ആലുവ: വ്യാഴാഴ്ച രാത്രിയുണ്ടായ ഇടിമിന്നലിൽ വീട് തകർന്നു. കീഴ്മാട് സൗത്ത് ചാലക്കൽ ഏഴാം വാർഡിൽ പ്ലാക്കൽ അഷ്റഫിെൻറ വീടിനാണ് നാശം സംഭവിച്ചത്. ൈവദ്യുതി കണക്ഷൻ കടന്നുപോയ ഭാഗങ്ങൾ വലിയ ശബ്ദത്തോടെ അടർന്നുവീണു. മുറിയിൽ ഉറങ്ങിക്കിടന്ന കുട്ടികളുടെ ദേഹത്തേക്കാണ് ഭിത്തിയുടെ അവശിഷ്ടങ്ങൾ വീണത്.
ഇവർ പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു. വയറിങ്ങും സ്വിച്ചുകളും പൂർണമായി നശിച്ചു. ഇലക്രോണിക്‌സ് ഉപകരണങ്ങളും നശിച്ചിട്ടുണ്ട്. കൂലിപ്പണിയാണ് അഷറഫിന്. രോഗിയായ മകൾ കോവിഡ് പോസിറ്റിവായതിനാൽ ലൂർദ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. സുമനസ്സുകളുടെ സഹായത്താലാണ് ചികിത്സ നടക്കുന്നത്. ഇതിനിടയിലാണ് ദുരിതം. അപകടവിവരം അറിഞ്ഞ അൻവർ സാദത്ത് എം.എൽ.എ വീട് സന്ദർശിച്ചു.
തകർന്ന വീടിന് നഷ്ടപരിഹാരമായി സാമ്പത്തികസഹായം അടിയന്തരമായി അനുവദിക്കണമെന്ന് കലക്ടറോട് ആവശ്യപ്പെടുകയും ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്സൻ ജെബി മേത്തർ, കീഴ്മാട് പഞ്ചായത്ത് വാർഡ് അംഗം സതീശൻ കുഴിക്കാട്ടുമാലിൽ, മുൻ അംഗങ്ങളായ ഷാഹിറ, കെ.എം. മരക്കാർ, കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി ഷറഫുദ്ദീൻ എന്നിവരും എം.എൽ.എക്കൊപ്പം വീട് സന്ദർശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.