യുവതിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച യുവാവ് പിടിയിൽ
text_fieldsആലുവ: യുവതിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച യുവാവ് പിടിയിൽ. നെടുമ്പാശ്ശേരി അത്താണിൽ മുഴിയാർ റോഡിൽ കാരോത്തുകുഴി ജോസിെൻറ വീട്ടിൽ വാടകക്ക് താമസിക്കുന്ന, ആലുവ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം സന്തോഷ് ലെയിനിൽ കളപ്പുരക്കൽ വീട്ടിൽ മിഷാലിനെയാണ് (23) ഈസ്റ്റ് സി.ഐ പി.എസ്. രാജേഷിെൻറ നേതൃത്വത്തിൽ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
അന്വേഷണ സംഘത്തിൽ എസ്.ഐമാരായ ജർട്ടീന ഫ്രാൻസിസ്, ഇ.കെ. ജമാൽ, എ.എസ്.ഐമാരായ ഷാജി, ഷാഹി, ഇക്ബാൽ, എസ്.സി.പി.ഒ പ്രമീള രാജൻ, ഷൈജ ജോർജ് എന്നിവരുമുണ്ടായിരുന്നു. പ്രതി കൊലപാതകശ്രമം, മോഷണം ഉൾപ്പെടെ നിരവിധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.