ആലുവയിൽ പണിതീരാത്ത കെട്ടിടത്തിൽ അസ്ഥികൂടം
text_fieldsആലുവ: നഗരത്തിൽ പണിതീരാത്ത കെട്ടിടത്തിൽ മനുഷ്യ അസ്ഥികൂടം കണ്ടെത്തി. മാർക്കറ്റിൽ ഫയർ സ്റ്റേഷന് സമീപം സവാള മൊത്തവ്യാപാര കേന്ദ്രത്തിെൻറ ഭൂഗർഭ അറയിലാണ് പുരുഷേൻറതെന്ന് കരുതുന്ന അസ്ഥികൂടം കണ്ടെത്തിയത്.
കണ്ടെയ്ൻമെൻറ് സോണായതിനെത്തുടർന്ന് ഒരു മാസത്തിലേറെയായി സ്ഥാപനം അടഞ്ഞുകിടക്കുകയായിരുന്നു. അടുത്തിടെയാണ് കെട്ടിടത്തിെൻറ നിർമാണം ഭാഗികമായി പൂർത്തിയായത്. ഭൂഗർഭ അറയുടെ ഭാഗത്ത് ഗ്രില്ല് സ്ഥാപിക്കുന്നതിന് തൊഴിലാളികൾ എത്തിയപ്പോഴാണ് അസ്ഥികൂടത്തിെൻറ അവശിഷ്ടം കണ്ടെത്തിയത്. ആലുവ സി.ഐ എൻ. സുരേഷ് കുമാറിെൻറ നേതൃത്വത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഒരു ബാഗ് സമീപത്തുനിന്ന് കണ്ടെത്തി. മൊബൈൽ ഫോൺ, പഴകിയ വസ്ത്രങ്ങൾ എന്നിവ അതിലുണ്ടായിരുന്നു. സൈബർ സെല്ലിെൻറ സഹായത്തോടെ നമ്പർ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
സവാളക്കടയുടെ ഗോഡൗണിന് നിർമിച്ചതാണ് ഭൂഗർഭ അറയെങ്കിലും നിർമാണം പൂർത്തിയാകാത്തതിനാൽ ഉപയോഗിച്ചിരുന്നില്ല. ആലുവ സ്വദേശി ജിമ്മി ജോസിേൻറതാണ് കെട്ടിടം.
ഫോറൻസിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. ആലുവ ഡിവൈ.എസ്.പി ജി. വേണുവിെൻറ നേതൃത്വത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു. അസ്ഥികൂടം എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
രണ്ടുമാസം മുമ്പ് ആലുവ യു.സി കോളജ് മില്ലുപടിക്ക് സമീപം പാടത്തും അസ്ഥികൂടം കണ്ടെത്തിയിരുന്നു. അന്വേഷണത്തിൽ മെഡിക്കൽ കോളജ് വിദ്യാർഥികൾ പഠനാവശ്യത്തിന് ഉപയോഗിച്ചതാണെന്ന് വ്യക്തമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.