ഭൂഗർഭ അറയിലെ അസ്ഥികൂടം: മാറമ്പിള്ളി സ്വദേശിയുടേതെന്ന് സൂചന
text_fieldsആലുവ: പണിതീരാത്ത കെട്ടിടത്തിെൻറ ഭൂഗർഭ അറയിൽ കണ്ടെത്തിയ അസ്ഥികൂടം വാഴക്കുളം മാറമ്പിള്ളി സ്വദേശിയുടേതെന്ന് സൂചന. ആലുവ മാര്‍ക്കറ്റിന് സമീപം സവാള മൊത്ത വ്യാപാര കേന്ദ്രത്തിെൻറ ഭൂഗര്‍ഭ അറയില്‍ വ്യാഴാഴ്ചയാണ് അസ്ഥികൂടം കണ്ടെത്തിയത്. കാനാപിള്ളി വീട്ടില്‍ മോനിലാലിേൻറതാണ് (55) മൃതദേഹമെന്നാണ് പൊലീസ് സംശയിക്കുന്നത്. അസ്ഥികൂടത്തിന് അടുത്തുനിന്ന് ലഭിച്ച ബാഗില്‍നിന്ന് മണിലാലിേൻറതെന്ന് സംശയിക്കുന്ന ആധാര്‍കാര്‍ഡ് പുതുക്കാന്‍ അക്ഷയ കേന്ദ്രത്തില്‍ നല്കുന്ന അപേക്ഷാ ഫോറം ലഭിച്ചിരുന്നു. തുടര്‍ന്ന് മോനിലാലിെൻറ കുടുംബവുമായും പൊലീസ് ബന്ധപ്പെട്ടു.
13 വര്‍ഷമായി വീട്ടുകാരുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നില്ല. അലഞ്ഞുതിരിഞ്ഞ് നടക്കുന്നയാളായിരുന്നു മോനിലാലെന്ന് പൊലീസ് പറഞ്ഞു. മോനിലാലാണോയെന്ന് ഉറപ്പിക്കുന്നതിനായി വീട്ടുകാരുടെ ഡി.എന്‍.എ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ഈ പരിശോധന ഫലം ഒരു മാസത്തിനകം ലഭിക്കുമെന്ന് പൊലീസ് പറഞ്ഞു. അസ്ഥികൂടം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.ലോക് ഡൗണിനെ തുടര്‍ന്ന് ഒരു മാസമായി അടഞ്ഞുകിടന്ന സ്ഥാപനത്തിെൻറ ഭൂഗര്‍ഭ അറയിലാണ് വ്യാഴാഴ്ച മൃതദേഹം കണ്ടെത്തിയത്. ഭൂഗര്‍ഭ അറയുടെ ഭാഗത്ത് ഗ്രില്ല് സ്ഥാപിക്കുന്നതിനായി തൊഴിലാളികളെത്തിയപ്പോഴാണ് അസ്ഥികൂടത്തിെൻറ അവശിഷ്ടങ്ങള്‍ കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.