ഇന്ധനവില വര്‍ധന: റീത്തും ശവമഞ്ചവുമായി ബസുടമകളുടെ നിരാഹാര സമരം
text_fieldsഅങ്കമാലി (എറണാകുളം): അനിയന്ത്രിത ഇന്ധനവില വര്‍ധനക്കെതിരെ ബസുടമകള്‍ പട്ടണത്തില്‍ ശവമഞ്ചവും റീത്തുമായി പ്രതിഷേധം സംഘടിപ്പിച്ചു. നഷ്ടവും ക്ലേശവും സഹിച്ച് ബസ് സര്‍വിസ് നിലനിര്‍ത്തുമ്പോള്‍ ദിനേനയുള്ള ഇന്ധന വിലവര്‍ധന ബസുടമകളെ കടക്കെണിയിലാക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷന് അങ്കമാലി യൂനിറ്റ് നേതൃത്വത്തില്‍ ബസുടമകള്‍ സമരം സംഘടിപ്പിച്ചത്. രാവിലെ മുന്‍ മന്ത്രി ജോസ് തെറ്റയില്‍ ഉദ്ഘാടനം ചെയ്തു.
സമാപന സമ്മേളനത്തില്‍ റോജി എം. ജോണ്‍ എം.എല്‍.എ നാരങ്ങനീര് നല്കി നിരാഹാരം അവസാനിപ്പിച്ചു. യൂനിറ്റ് പ്രസിഡൻറ് എ.പി. ജിബി അധ്യക്ഷത വഹിച്ചു. ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന് സംസ്ഥാന പ്രസിഡൻറ് എം.ബി. സത്യന്, യൂനിറ്റ് സെക്രട്ടറി ബി.ഒ. ഡേവിസ്, ജില്ല സെക്രട്ടറി കെ.ബി. സുനീര്‍, സംസ്ഥാന കമ്മിറ്റി അംഗം ജോളി തോമസ്, പി.ജെ. വര്‍ഗീസ്, ടി.പി. ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ആന്‍സി ജിജോ, നഗരസഭ കൗണ്‍സിലര്‍ ബെന്നി മൂഞ്ഞേലി, മര്‍ച്ചൻറ്സ് അസോസിയേഷന് വൈസ് പ്രസിഡൻറ് ഡാൻറി ജോസ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.