ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന് അഭയമായി നസ്രത്ത് ശിശുഭവൻ
text_fieldsഅങ്കമാലി: മൂക്കന്നൂര്‍ ആഴകം സെൻറ് മേരീസ് യാേക്കാബായ പള്ളി വരാന്തയില്‍ ഉപേക്ഷിച്ചനിലയില്‍ കെണ്ടത്തിയ അഞ്ചുമാസം പ്രായമായ ആണ്കുഞ്ഞിെൻറ സംരക്ഷണം എടക്കുന്ന് നസ്രത്ത് ശിശുഭവന് ഏറ്റെടുത്തു. കഴിഞ്ഞ ശനിയാഴ്ച ഉച്ചക്ക് രേണ്ടാടെയാണ് കുട്ടിയുടെ കരച്ചില് കേട്ട് നാട്ടുകാർ ഓടിെയത്തിയത്. തുടര്‍ന്ന് എല്‍.എഫ് ആശുപത്രിയിലെ നവജാതശിശു പരിപാലന വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട കുഞ്ഞിനെ പൂര്‍ണ പരിശോധനക്ക് വിധേയമാക്കി അടിയന്തര പരിചരണം നല്കി.
ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും മറ്റും പരിലാളനയും വാത്സല്യവും മൂലം രണ്ടുദിവസത്തിനകം കുഞ്ഞിന് പൂര്‍ണ ആരോഗ്യം ലഭിച്ചതായി ആശുപത്രി ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കളപ്പുരക്കല്‍, ഡോ. മാര്ട്ടിന് അഗസ്റ്റിന് എന്നിവര്‍ അറിയിച്ചു. പൊലീസിെൻറയും ആശുപത്രി അധികൃതരുടെയും സാന്നിധ്യത്തില്‍ നസ്രത്ത് ശിശുഭവന് അധികാരികള്‍ക്ക് കുഞ്ഞിനെ കൈമാറി.
എന്നാല്‍, ജില്ല ശിശു ക്ഷേമസമിതിയുടെ അനുമതിയോടെ മാത്രമേ ആര്‍ക്കെങ്കിലും കുഞ്ഞിനെ ദത്തെടുക്കാന്‍ സാധിക്കൂവെന്ന് അധികാരികള്‍ അറിയിച്ചു. കുഞ്ഞിനെ കൈമാറിയ ചടങ്ങില്‍ അങ്കമാലി എസ്.ഐ അജിത്ത്, ഫാ. വര്‍ഗീസ് പാലാട്ടി, ഫാ. റിജു കണ്ണമ്പുഴ, സേവ്യര്‍ ഗ്രിഗറി, ഡോ. മാര്ട്ടിന് അഗസ്റ്റിന്, പൊലീസുകാരായ സൈജു, റെന്നി അയ്യമ്പുഴ തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.