ഇന്നത്തെ കോണ്‍ഗ്രസ് പ്രതിനിധി നാളത്തെ ബി.ജെ.പി –മന്ത്രി കെ.ടി. ജലീല്‍
text_fieldsഅങ്കമാലി (എറണാകുളം): ഇടത് സര്‍ക്കാര്‍ വികസനരംഗത്ത് എല്ലാവരെയും ഒരുമിച്ചു നിര്‍ത്തിയെന്ന് മന്ത്രി കെ.ടി. ജലീല്‍. പല പ്രതിസന്ധികളെയും അതിജീവിച്ചാണ് മുന്നേറ്റമുണ്ടാക്കിയതെന്നും മന്ത്രി പറഞ്ഞു. ഇടതുമുന്നണി ആഭിമുഖ്യത്തില്‍ സി.എസ്.എ ഓഡിറ്റോറയത്തില്‍ അങ്കമാലി നിയോജക മണ്ഡലത്തിലെ കരട് വികസനരേഖ അവതരണം (അങ്കമാലി വിഷന്‍ -2030) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാടിെൻറ വികസനത്തിന് തുരങ്കം വെക്കുന്ന സമീപനമാണ് കോണ്‍ഗ്രസും ബി.ജെ.പിയും സ്വീകരിച്ചത്. ഇന്നത്തെ കോണ്‍ഗ്രസ് പ്രതിനിധി നാളത്തെ ബി.ജെ.പിയാണ്. അതിനാല്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യാന്‍ ജനം ഭയപ്പെടുകയാണ്. എ.പി. കുര്യെൻറ പൈതൃകം പേറുന്ന അങ്കമാലിക്ക് വികസന പൂര്‍ത്തീകരണത്തിന് ഇടതുപക്ഷ പ്രതിനിധി ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ മന്ത്രി ജോസ് തെറ്റയില്‍ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം സെക്രട്ടറി എം.പി. പത്രോസ് കരട് വികസന രേഖ വിശദീകരിച്ചു. സി.പി.എം ഏരിയ സെക്രട്ടറി കെ.കെ. ഷിബു, ഡോ. മെറ്റിന്ഡ, എന്‍.വി. പോളച്ചന്, ഡേവീസ് പത്താടന്‍ എന്നിവര്‍ നിർദേശങ്ങള്‍ പങ്കുെവച്ചു.
നിയോജക മണ്ഡലം കണ്‍വീനര്‍ പി.ജെ. വര്‍ഗീസ്, കക്ഷിനേതാക്കളായ കെ.എ. ചാക്കോച്ചന്, കെ. തുളസി, ബെന്നി മൂഞ്ഞേലി, കെ.സി. ജോസ്, സി.ബി. രാജന്, മാത്യൂസ് കോലഞ്ചേരി, ജോണി തോട്ടക്കര, ജോര്‍ജ് പി. കുര്യന്, മാര്ട്ടിന് ബി. മുണ്ടാടന്‍, ജയ്സണ്‍ പാനികുളങ്ങര, ടോണി പറപ്പിള്ളി എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.