വേണ്ടിവന്നാൽ നാടിെൻറ മുഖവും മിനുക്കും ; പോരാട്ടം ബ്യൂട്ടീഷ്യൻമാർ തമ്മിൽ
text_fieldsഎടവനക്കാട്: നാടിെൻറ മുഖവും മിനുക്കുമെന്ന വികസനവാഗ്ദാനവുമായി യുവ അംഗനമാർ മത്സരരംഗത്ത്. എടവനക്കാട് പഞ്ചായത്തിലെ 13ാം വാർഡിലെ മത്സരമാണ് ജനശ്രദ്ധയാകർഷിക്കുന്നത്. ജനറൽ വനിത സംവരണ വാർഡായ ഇവിടെ യു.ഡി.എഫ് സ്ഥാനാർഥി കൊച്ചുേത്രസ്യ നിഷിലും (ഡിന്ന) എൽ.ഡി.എഫ് സ്ഥാനാർഥി സിമി ലൗതാഷുമാണ്.
നാട്ടിലെ പ്രധാന ബ്യൂട്ടീഷ്യൻമാരായ ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്ന പ്രത്യേകതയും മത്സരത്തിനു മാറ്റുകൂട്ടുന്നു. ഡിന്ന എടവനക്കാട് പഴങ്ങാട് സിൻഡ്രല്ല എന്ന ബ്യൂട്ടി പാർലർ നടത്തുമ്പോൾ സിമി വീട് കേന്ദ്രീകരിച്ചാണ് പാർലർ നടത്തുന്നത്.
ബ്യൂട്ടീഷ്യൻമാരായതിനാൽ ഇരുവർക്കും വനിത സൃഹൃത്തുക്കളുടെ ഒരു വൻ വലയം തന്നെയുണ്ട്. ഇവരുടെ വോട്ടുകളെല്ലാം പെട്ടിയിലാക്കാനാണ് തീവ്രശ്രമം. യു.ഡി.എഫിെൻറ അഭിമാന സീറ്റായ ഇവിടെ കഴിഞ്ഞതവണ അട്ടിമറിയിലൂടെ എൽ.ഡി.എഫ് പിടിച്ചെടുത്തിരുന്നു. ഇത് തിരിച്ചുപിടിക്കുകയെന്നതാണ് ഡിന്നയെ യു.ഡി.എഫ് എൽപിച്ചിട്ടുള്ള ദൗത്യം.
അതേപോലെ സിറ്റിങ് സീറ്റ് നിലനിർത്തുകയെന്ന ശ്രമകരമായ ദൗത്യം സിമിക്കുമുണ്ട്. ഇതുകൊണ്ട് തന്നെ ഇരുവരും കരുതലോടെയാണ് കരുക്കൾ നീക്കുന്നത്. തെരഞ്ഞെടുപ്പിെൻറ സാഹചര്യത്തിൽ രാഷ്ട്രീയം കൊണ്ട് ഇരുചേരിയിലാണെങ്കിലും സുഹൃദ്ബന്ധത്തിന് കോട്ടം തട്ടരുതെന്ന് പരസ്പരം കൈകൊടുത്ത് പ്രഖ്യാപിച്ചതിനുശേഷമാണ് ഇരുവരും മത്സരത്തിനിറങ്ങിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.